
സൂറിച്ച്: മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്കാസ് പുരസ്‌കാരം മുഹമ്മദ് സലായ്ക്ക് നല്‍കിയതില്‍ വിമര്‍ശനം വ്യാപകം. ലിവര്‍പൂളിനായി എവര്‍ട്ടണതിരേ നേടിയ ഗോളാണ് ഈജിപ്ഷ്യന്‍ താരത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. ആരാധകര്‍ക്കിടയിലെ വോട്ടെടുപ്പില്‍ 38 ശതമാനത്തിന്റെ പിന്തുണ നേടി സലാ മുന്നിലെത്തിയെന്നാണ് ഫിഫ അറിയിച്ചത്. എന്നാല്‍ സീസണില്‍ സലാ ഇതിലും മികച്ച ഗോളുകള്‍ ഏറെ നേടിയിരുന്നെന്ന് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയര്‍ന്നിണ്ട്.
സലായുടെ സീസണിലെ ഏഴാമത്തെ മികച്ച ഗോളിനാണ് പുരസ്‌കാരം എന്ന് ലിവര്‍പൂളില്‍ സഹതാരമായ ജെയിസ് മില്‍നര്‍ ട്വീറ്റ് ചെയ്തു. ഗാരെത് ബെയ്ല്‍, ബെഞ്ചമിന്‍ പവാര്‍ഡ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ മികച്ച ഗോളുകള്‍ നേടിയിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!