ഡി ഗുകേഷ് ഇന്ത്യയുടെ പ്രായം കുറഞ്ഞ ഗ്രാന്‍ഡ്‌മാസ്റ്റര്‍

Published : Jan 16, 2019, 08:52 AM ISTUpdated : Jan 16, 2019, 08:54 AM IST
ഡി ഗുകേഷ് ഇന്ത്യയുടെ പ്രായം കുറഞ്ഞ ഗ്രാന്‍ഡ്‌മാസ്റ്റര്‍

Synopsis

ഡി ഗുകേഷ് ഇന്ത്യയുടെ പ്രായം കുറഞ്ഞ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍. എന്നാല്‍ 17 ദിവസത്തെ വ്യത്യാസത്തിന് ലോക റെക്കോര്‍ഡ് ഇന്ത്യന്‍ താരത്തിന് നഷ്ടമായി. 

ദില്ലി: ഡി ഗുകേഷ് ഇന്ത്യയുടെ പ്രായം കുറഞ്ഞ  ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍. 12 വയസ്സും 7 മാസവും 17 ദിവസവും പ്രായം ഉള്ളപ്പോഴാണ് നേട്ടം. രാജ്യത്തെ 59-ാം ഗ്രാന്‍ഡ്മാസ്റ്റര്‍ ആണ് തമിഴ്നാട് സ്വദേശിയായ ഗുകേഷ്. ദില്ലി രാജ്യാന്തര ചെസ് ടൂര്‍ണമെന്‍റിലെ ഒന്‍പതാം റൗണ്ട് ജയിച്ചപ്പോഴാണ് ഗുകേഷ് ചരിത്രനേട്ടത്തിലെത്തിയത്. 

പന്ത്രണ്ട് വയസ്സും 10 മാസവും പ്രായമുള്ളപ്പോള്‍ ഗ്രാന്‍ഡ്മാസറ്റര്‍ ആയ പ്രഗ്നാനന്ദയുടെ ഇന്ത്യന്‍ റെക്കോര്‍ഡ് ഗുകേഷ് മറികടന്നു. അതേസമയം വെറും 17 ദിവസത്തെ വ്യത്യാസത്തിന് ലോക റെക്കോര്‍ഡ് ഇന്ത്യന്‍ താരത്തിന് നഷ്ടമായി. സെര്‍ജി കര്‍യാക്കിന്‍റെ പേരിലാണ് നിലവില്‍ ലോക റെക്കോര്‍ഡ്.

PREV
click me!

Recommended Stories

'നരേന്ദ്ര മോദി മഹാനായ നേതാവ്', പ്രധാനമന്ത്രിയെ പുകഴ്ത്തി മലയാളി താരം പിആർ ശ്രീജേഷ്
'അവർ എന്നെ ബലിയാടാക്കി, ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാൻ നോക്കി'; സോൾ ഒളിംപിക്സിലെ കറുത്ത അധ്യായം തുറന്നുപറഞ്ഞ് ബെൻ ജോൺസൺ