ബോക്സിംഗ് ഡേയില്‍ പാക്കിസ്ഥാനെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക; പുതിയ ചരിത്രം കുറിച്ച് സ്റ്റെയിന്‍

By Web TeamFirst Published Dec 26, 2018, 6:38 PM IST
Highlights

പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിലേക്ക് കേവലം ഒരു വിക്കറ്റ് അകലം മാത്രമായിരുന്നു സ്റ്റെയിനിന് ഉണ്ടായിരുന്നത്. ത്. 108 ടെസ്റ്റുകളില്‍ നിന്നാണ് പൊള്ളോക്ക് നേട്ടത്തിലെത്തിയതെങ്കില്‍ സ്റ്റെയിനിന് കേവലം 89 ടെസ്റ്റുകളെ വേണ്ടിവന്നുള്ളു.

സെഞ്ചൂറിയന്‍:  പാക്കിസ്ഥാനെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍. പാക് ബാറ്റ്സ്മാന്‍ ഫക്കര്‍ സമന്റെ വിക്കറ്റ് വീഴ്ത്തിയ സ്റ്റെയിന്‍ ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി. 421 വിക്കറ്റ് നേടിയ ഷോണ്‍ പൊള്ളോക്കിനെയാണ് സ്റ്റെയിന്‍ രണ്ടാമനാക്കിയത്.

പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിലേക്ക് കേവലം ഒരു വിക്കറ്റ് അകലം മാത്രമായിരുന്നു സ്റ്റെയിനിന് ഉണ്ടായിരുന്നത്. ത്. 108 ടെസ്റ്റുകളില്‍ നിന്നാണ് പൊള്ളോക്ക് നേട്ടത്തിലെത്തിയതെങ്കില്‍ സ്റ്റെയിനിന് കേവലം 89 ടെസ്റ്റുകളെ വേണ്ടിവന്നുള്ളു.

വിക്കറ്റ് വേട്ടയുടെ കാര്യത്തില്‍ ലോകത്തെ പതിനൊന്നാമന്‍ കൂടിയാണ് സ്റ്റെയിന്‍. 133 മത്സരങ്ങളില്‍ നിന്ന് 800 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമന്‍. നിലവില്‍ കളിക്കുന്ന താരങ്ങളുടെ കാര്യം പരിശോധിച്ചാല്‍ ഇംഗ്ലിഷ് പേസര്‍മാരായ ആന്‍ഡേഴ്സണും ബ്രോഡും മാത്രമാണ് സ്റ്റെയിന് മുന്നിലുള്ളത്.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 181 റണ്‍സിന് ഓള്‍ ഔട്ടായി. ഡുവാനെ ഒലിവറിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 37 റണ്‍സ് വഴങ്ങിയാണ് ഒലിവര്‍ ആറു വിക്കറ്റെടുത്തത്. കാഗിസോ റബാദ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സ്റ്റെയിന്‍ ഒരു വിക്കറ്റെടുത്തു.

click me!