
അബുദാബി: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ എറിഞ്ഞിട്ട പാക് പേസര്‍ മൊഹമ്മദ് അബ്ബാസിനെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം. പാക്കിസ്ഥാന്‍ 373 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയ ടെസ്റ്റില്‍ 10 വിക്കറ്റുമായി അബ്ബാസ് തിളങ്ങിയരുന്നു. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാകെ 17 വിക്കറ്റാണ് അബ്ബാസ് നേടിയത്.
2017ലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ പാക്കിസ്ഥാനായി അരങ്ങേറിയ അബ്ബാസിന്റെ പ്രകടനത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ പറയുന്നത്, ഇവനാണ് ഭാവിയിലെ ഒന്നാം നമ്പര്‍ ബൗളര്‍ എന്നാണ്.
ഏത് സാഹചര്യത്തിലും അസാമാന്യ മികവ് പുറത്തെടുക്കാന്‍ കഴിയുന്ന ബൗളറാണ് അബ്ബാസെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ ഉസ്മാന്‍ ഖവാജയുടെ ഉജ്ജ്വല സെഞ്ചുറിയുടെ മികവില്‍ സമനില പിടിച്ച ഓസ്ട്രേലിയക്ക് പക്ഷെ രണ്ടാം ടെസ്റ്റില്‍ അബ്ബാസിന്റെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഖവാജക്ക് പരിക്കേറ്റതും ഓസീസിന് തിരിച്ചടിയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!