മാഞ്ചസ്റ്ററില്‍ നാലാം തവണയും ഡി ജിയ

web desk |  
Published : May 02, 2018, 07:24 PM ISTUpdated : Jun 08, 2018, 05:44 PM IST
മാഞ്ചസ്റ്ററില്‍ നാലാം തവണയും ഡി ജിയ

Synopsis

ജെസ്സി ലിംഗാര്‍ഡ്, റൊമേലു ലുകാകു എന്നിവരെ പിന്തള്ളിയാണ് നേട്ടം.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്ലെയര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ജിയയ്ക്ക്. ജെസ്സി ലിംഗാര്‍ഡ്, റൊമേലു ലുകാകു എന്നിവരെ പിന്തള്ളിയാണ് നേട്ടം. ക്ലബിന്റെ അവാര്‍ഡ് നൈറ്റില്‍ ആയിരുന്നു പ്രഖ്യാപനം. 

നാലാം തവണയാണ് ഡി ജിയ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. നാലുതവണ ഈ പുസ്‌കാരം നേടുന്ന ആദ്യ താരവുമായി സ്പാനിഷ് ഗോള്‍ കീപ്പറായ ഡി ജിയ. നേരത്തേ, 2014, 15, 16 വ!ര്‍ഷങ്ങളിലും താരം പുരസ്‌കാരം നേടിയിരുന്നു. 

യുനൈറ്റഡിലെ താരങ്ങള്‍ തെഞ്ഞെടുത്ത പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഡിജിയ സ്വന്തമാക്കി. 2011ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നാണ് ഡിജിയ യുനൈറ്റഡിലെത്തിയത്. മികച്ച ഗോളിനുള്ള പുരസ്‌കാരം മാറ്റിച്ചിനാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയുടെ ഭാവി തുലാസിൽ; നീലപ്പടയെ നയിക്കാൻ പുതിയ ക്യാപ്റ്റൻ? സഞ്ജുവും ശ്രേയസും ബിസിസിഐയുടെ റഡാറിൽ!
ഐപിഎല്‍ 2026: ദയനീയ പ്രകടനങ്ങള്‍, ടെസ്റ്റ് കളിക്കാനിറങ്ങിയ നായകന്മാര്‍