അക്കൂട്ടത്തില്‍ ഇനി ഡേവിഡ് വിയയും- വീഡിയോ

web desk |  
Published : Apr 30, 2018, 08:05 PM ISTUpdated : Jun 08, 2018, 05:51 PM IST
അക്കൂട്ടത്തില്‍ ഇനി ഡേവിഡ് വിയയും- വീഡിയോ

Synopsis

മേജര്‍ സോക്കര്‍ ലീഗില്‍ ഡള്ളാസിനെതിരെ ഗോള്‍ നേടിയതോടെയാണ് മുന്‍ ബാഴ്‌സലോണ താരം നേട്ടം സ്വന്തമാക്കിയത്.

ന്യൂയോര്‍ക്ക്: മുന്‍ സ്പാനിഷ് ഇന്റര്‍നാഷണല്‍ താരം ഡേവിഡ് വിയ 400 കരിയര്‍ ഗോളുകള്‍ പൂര്‍ത്തിയാക്കി. മേജര്‍ സോക്കര്‍ ലീഗില്‍ ഡള്ളാസിനെതിരെ ഗോള്‍ നേടിയതോടെയാണ് മുന്‍ ബാഴ്‌സലോണ താരം നേട്ടം സ്വന്തമാക്കിയത്. ഫുട്‌ബോള്‍ രംഗത്ത് സജീവമായ താരങ്ങളില്‍ 400 ഗോള്‍നേട്ടം പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരമാണ് ഡേവിഡ് വിയ. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, ലൂയിസ് സുവാരസ്, ഇബ്രാഹിമോവിച്ച്, സാമുവല്‍ എറ്റൂ എന്നിവരാണ് മറ്റു അഞ്ച് താരങ്ങള്‍. 2014ല്‍ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ന്യൂ യോര്‍ക്ക് സിറ്റിയില്‍ എത്തിയ വിയ അമേരിക്കന്‍ ക്ലബിനായി 68 ഗോളുകള്‍ നേടിയിട്ടുണ്ട്. വലന്‍സിയ, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, മെല്‍ബണ്‍ സിറ്റി എഫ് സി തുടങ്ങി ടീമുകള്‍ക്ക് വേണ്ടിയും വിയ കളിച്ചു. 

സ്പാനിഷ് ദേശിയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് ഡേവിഡ് വിയ്യ. 59 ഗോളുകളാണ് ലോകകപ്പ് ജേതാവായ വിയ്യ സ്‌പെയിനിനു വേണ്ടി നേടിയത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവനെ ഇനി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കരുത്', ചെന്നൈ താരത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്‌; സഞ്ജുവിനും വിമർശനം
ഐപിഎൽ നിരാശക്കിടെ സഞ്ജു സാംസണെ തേടി സന്തോഷവാര്‍ത്ത, ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം, കൂടെ ബുമ്രയും