തിരിച്ചുവരവിലും തിളങ്ങി വാര്‍ണറും സ്മിത്തും

Published : Sep 22, 2018, 06:33 PM IST
തിരിച്ചുവരവിലും തിളങ്ങി വാര്‍ണറും സ്മിത്തും

Synopsis

മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും. ന്യൂസൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിക്കറ്റ് മത്സരത്തില്‍ റാന്‍ഡ്‌വിക് പീറ്റര്‍ഷാമിനായി കളിക്കാനിറങ്ങിയ വാര്‍ണര്‍ സെഞ്ചുറിയും ഉജ്ജ്വല ക്യാച്ചും നേടി. ടെസ്റ്റ് താരമായ ജോഷ് ഹേസല്‍വുഡ്, ട്രെന്റ് കോപ്‌ലാന്‍ഡ് എന്നിവരടങ്ങിയ ബൗളിംഗ് നിരക്കെതിരെ ആയിരുന്നു വാര്‍ണറുടെ മിന്നുന്ന പ്രകടനം.  

മെല്‍ബണ്‍: മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും. ന്യൂസൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിക്കറ്റ് മത്സരത്തില്‍ റാന്‍ഡ്‌വിക് പീറ്റര്‍ഷാമിനായി കളിക്കാനിറങ്ങിയ വാര്‍ണര്‍ സെഞ്ചുറിയും ഉജ്ജ്വല ക്യാച്ചും നേടി. ടെസ്റ്റ് താരമായ ജോഷ് ഹേസല്‍വുഡ്, ട്രെന്റ് കോപ്‌ലാന്‍ഡ് എന്നിവരടങ്ങിയ ബൗളിംഗ് നിരക്കെതിരെ ആയിരുന്നു വാര്‍ണറുടെ മിന്നുന്ന പ്രകടനം.

മോസ്‌മാനെതിരെ സതര്‍ലന്‍ഡിനായി കളിക്കാനിറങ്ങി. സ്റ്റീവന്‍ സ്മിത്തിന്റെ കളി കാണാന്‍ ആയിരങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്. 92 പന്തില്‍ 85 റണ്‍സെടുത്ത സ്മിത്തിന്റെ പ്രകടനത്തെ കരഘോഷത്തോടെയാണ് കാണികള്‍ വരവേറ്റത്. അടുത്തിടെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നെങ്കിലും വാര്‍ണര്‍ക്കും സ്മിത്തിനും കാര്യമായി തിളങ്ങാനായിരുന്നില്ല.

സ്മിത്തിന്റെയും വാര്‍ണറുടെ വിലക്ക് നീക്കി ഇരുവരെയും ഓസീസ് ടീമിലേക്ക് തിരികെ വിളിക്കണമെന്ന് അടുത്തിടെ മുന്‍ നായകന്‍ സ്റ്റീവ് വോ അഭിപ്രായപ്പെട്ടിരുന്നു. ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗറും  ഇരുവര്‍ക്കും അനുകൂലമായ നിലപാട് അറിയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു