ദക്ഷിണാഫ്രിക്കയെ ഓസീസ് എറിഞ്ഞിട്ടു; പിന്നെ അടിച്ചു തകര്‍ത്തു

By Web DeskFirst Published Nov 3, 2016, 10:33 AM IST
Highlights

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 242 റണ്‍സിന് പുറത്തായി. 84 റണ്‍സെടുത്ത ക്വിന്റണ്‍ ഡീ കോക്കും 51 റണ്‍സെടുത്ത ബാവുമയും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചു നിന്നുള്ളു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റെടുത്തപ്പോള്‍ ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഡേവിഡ് വാര്‍ണറുടെ അതിവേഗ ഇന്നിംഗ്സിന്റെ കരുത്തില്‍(62 പന്തില്‍ 73 ) വിക്കറ്റ് നഷ്ടമില്ലാതെ 105 റണ്‍സെടുത്തിട്ടുണ്ട്. 29 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷാണ് വാര്‍ണര്‍ക്കൊപ്പം ക്രീസില്‍.

Latest Videos

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്റ്റീഫന്‍ കുക്ക്(0), ഹാഷിം അംല(0) എന്നിവര്‍ അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ ഡൂമിനി(11), എല്‍ഗാര്‍(12), ഡൂപ്ലെസി(37) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല.

click me!