അശ്വിനെ മെരുക്കാനുള്ള തന്ത്രങ്ങളുണ്ടെന്ന് വാര്‍ണര്‍

Published : Feb 16, 2017, 10:05 AM ISTUpdated : Oct 05, 2018, 12:50 AM IST
അശ്വിനെ മെരുക്കാനുള്ള തന്ത്രങ്ങളുണ്ടെന്ന് വാര്‍ണര്‍

Synopsis

ഹൈദരാബാദ്: ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കെ ഓസ്ട്രേലിയന്‍ താരങ്ങള്‍ വാക്കുകള്‍ കൊണ്ടുള്ള പോര് തുടങ്ങി. അശ്വിനെ നേരിടാന്‍ തയാറാണെന്നും അശ്വിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും ഓസീസ് വൈസ് ക്യാപ്റ്റന്‍  കൂടിയായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. അശ്വിനോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം എപ്പോഴും ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ചിന്തിക്കുന്ന ബൗളറാണ്.

അതുകൊണ്ടുതന്നെ അശ്വിനെ കരുതലോടെ കളിച്ചേ മതിയാവു. അശ്വിനെതിരെ വ്യക്തമായ പദ്ധതിയോടെയാണ് ഞാന്‍ ക്രീസിലിറങ്ങുക. എന്നെ നേരിടാന്‍ അശ്വിനും തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ടാവുമെന്നറിയാം. അതുകൊണ്ടുതന്നെ മികച്ച പോരാട്ടമായിരിക്കും കളിക്കളത്തില്‍ കാണാനാകുക-വാര്‍ണര്‍ പറഞ്ഞു.

കൊഹ്‌ലിയുടെ മികവിനെ പ്രകീര്‍ത്തിക്കാനും വാര്‍ണര്‍ മറന്നില്ല. കൊഹ്‌ലി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഏത് ഫോര്‍മാറ്റിലായാലും കൊഹ്‌ലി മികവുറ്റ കളിയാണ് പുറത്തെടുക്കുന്നത്. രാജ്യത്തെ ആരാധകര്‍ മുഴുവന്‍ അദ്ദേഹത്തോടൊപ്പമുണ്ടെന്ന് അറിയാം. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് ഒരിക്കലും പുറകോട്ട് പോവാത്ത കളിക്കാരാണ് ജോ റൂട്ടും കൊഹ്‌ലിയും സ്റ്റീവ് സ്മിത്തും ഫാഫ് ഡൂപ്ലെസിയുമെല്ലാം.

അവരെ കീഴടക്കുക എന്നത് ദുഷ്കരമാണ്. കൊഹ്‌ലിയെ പ്രകോപിപ്പിക്കാന്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരുപക്ഷെ തിരച്ചടിയാവും. വലിയ കളിക്കാര്‍ക്ക് ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി അറിയാം. എങ്കിലും അത് കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെങ്കില്‍ സ്ലെഡ്ജിംഗ് ഒരുപരിധിവരെ തെറ്റില്ലെന്നും വാര്‍ണര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഇന്ധനക്ഷാമം, കൂടെ താലിബാന്റെ മുന്നറിയിപ്പും'; പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കടുത്ത ആശങ്ക
'ഹാര്‍ദിക് മാറിനില്‍ക്കണം, സൂര്യകുമാര്‍ ക്യാപ്റ്റനാവട്ടെ'; മുംബൈ ഇന്ത്യന്‍സിന് നിര്‍ദ്ദേശവുമായി കെ ശ്രീകാന്ത്