ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമിനെക്കുറിച്ച് ഡിവില്ലിയേഴ്സ്

By Web DeskFirst Published May 19, 2017, 6:44 PM IST
Highlights

ജൊഹ്നാസ്ബര്‍ഗ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത ആര്‍ക്കാണ്. നിലവിലെ ചാമ്പ്യന്‍മാരാ ഇന്ത്യയ്ക്കോ ആതിഥേയരായ ഇംഗ്ലണ്ടിനോ ?. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് കഴിഞ്ഞ ദിവസം ഇന്ത്യയല്ല ഫേവറൈറ്റുകളെന്നും ഇംഗ്ലണ്ടിനാണ് സാധ്യതയെന്നും പ്രവചിച്ചിരുന്നു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സും പറയുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട് തന്നെയാണ് ഫേവറൈറ്റുകളെന്ന്.

ഇംഗ്ലണ്ടിന് സാധ്യത നല്‍കുമ്പോഴും ഇന്ത്യയെയും ഓസ്ട്രേലിയയെയും എഴുതിത്തള്ളാനാവില്ലെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. ഇംഗ്ലണ്ടുമായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കാനിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ട് പ്രതിഭാധനരുടെ സംഘമാണെന്നും ക്യാപ്റ്റന്‍ ഓയിന‍്‍ മോര്‍ഗനും കീഴില്‍ അവര്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

2015ലെ ഏകദിന ലോകകപ്പിനുശേഷം തുടര്‍ച്ചയായി ആറ് ഏകദിന പരമ്പരകള്‍ നേടിയ ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍എ തിര്‍ ടീമുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുതന്നെയാണ് ക്രിക്കറ്റ് ലോകവും വിലയിരുത്തുന്നത്.

click me!