
ദുബായ്: ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്‍വലിപ്പിച്ചത് ഭാര്യയും മുന്‍ പാക് താരം ഷൊഹൈബ് അക്തറുമാണെന്നും താരം പറഞ്ഞു.
തനിക്ക് ഇനി പാക് ടീമില്‍ ഇടമില്ലെന്ന ചിന്തയാണ് അത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് താരം പറഞ്ഞു. എന്നാല്‍ തന്റെ ഭാര്യ അത് വിലക്കി. അതിനു ശേഷം അക്തര്‍ തന്നെ വിളിച്ച് സംസാരിച്ച് ഈ സാഹസത്തിനു മുതിരരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് ഹഫീസ് വ്യക്തമാക്കി.
നേരത്തെ ഏഷ്യാ കപ്പിനുള്ള പാക് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു താരം. പിന്നാലെ ഓസീസിനെതിരായ ടെസ്റ്റ് ടീമിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ചുറിയോടെയാണ് താരം പ്രതികരിച്ചത്. പാക്കിസ്ഥാനായി 51 ടെസ്റ്റുകളിലും 200 ഏകദിനത്തിലും 83 ടി20 മത്സരങ്ങളിലും കളിച്ച താരം ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ 126 റണ്‍സാണ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!