MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Sports
  • Cricket
  • ആറാം കിരീടം ലക്ഷ്യമിട്ട് കൗമാരപ്പട, അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ; എല്ലാ കണ്ണുകളും വൈഭവ് സൂര്യവൻഷിയിൽ

ആറാം കിരീടം ലക്ഷ്യമിട്ട് കൗമാരപ്പട, അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ; എല്ലാ കണ്ണുകളും വൈഭവ് സൂര്യവൻഷിയിൽ

അണ്ടർ-19 ലോകകപ്പിൽ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 

2 Min read
Author : Gopalakrishnan C
Published : Feb 06 2026, 06:50 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ലക്ഷ്യം ആറാം കിരീടം
Image Credit : Getty

ലക്ഷ്യം ആറാം കിരീടം

അണ്ടർ-19 ലോകകപ്പില്‍ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടക്കുന്ന കിരീടപ്പോരില്‍ ഓസ്ട്രേലിയയെ വീഴ്ത്തി എത്തുന്ന ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

29
പ്രതീക്ഷ ബാറ്റിംഗ് നിരയില്‍
Image Credit : Getty

പ്രതീക്ഷ ബാറ്റിംഗ് നിരയില്‍

സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റൻ ആയുഷ് മാത്രയും സംഘവും ഇറങ്ങുന്നത്. ടൂർണമെന്‍റിലുടനീളം തകർപ്പൻ ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിംഗ് നിര തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. സെമിയില്‍ അഫ്ഗാനെതിരെ ക്യാപറ്റൻ ആയുഷ് മാത്രെയും ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്.

Related Articles

Related image1
ടീം ഇന്ത്യ കൊളംബോയിലേക്ക് പോകുന്നത് വെറുതെയല്ല, പാകിസ്ഥാന് പണികൊടുക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ
Related image2
സെമിയിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടിവന്നാല്‍ എന്തുചെയ്യും?, മറുപടി നല്‍കി പാക് നായകന്‍ സല്‍മാന്‍ ആഗ
39
വൈഭവ് വെടിക്കെട്ടില്‍ പ്രതീക്ഷ
Image Credit : Getty

വൈഭവ് വെടിക്കെട്ടില്‍ പ്രതീക്ഷ

കിരീടപ്പോരിനിറങ്ങുമ്പോള്‍ 15-കാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ടൂർണമെന്‍റിൽ ഇതിനകം മൂന്ന് അർധസെഞ്ച്വറികൾ നേടിയ വൈഭവ് ഫൈനലിലും ബാറ്റിംഗ് വിസ്ഫോടനം തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

49
ക്യാപ്റ്റന്‍റെ തിരിച്ചുവരവ്
Image Credit : Getty

ക്യാപ്റ്റന്‍റെ തിരിച്ചുവരവ്

സെമിയിൽ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഫോം കണ്ടെത്തിയ നായകൻ ആയുഷ് മാത്രെയും മലയാളി ഓപ്പണർ ആരോൺ ജോർജും ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വിഹാൻ മൽഹോത്രയും വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവും മധ്യനിര കാക്കും.

59
വൈഭവ്-മാന്നി ലംസ്‌ഡൻ പോരാട്ടം
Image Credit : Getty

വൈഭവ്-മാന്നി ലംസ്‌ഡൻ പോരാട്ടം

ടൂർണമെന്‍റിലെ മികച്ച ബൗളറായ ഇംഗ്ലണ്ടിന്‍റെ മാന്നി ലംസ്‌ഡൻ (15 വിക്കറ്റുകൾ) ഉയർത്തുന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ആശങ്ക. ലംസ്‌ഡന്‍റെ വേഗതയെ സൂര്യവന്‍ഷിയും സംഘവും എങ്ങനെ നേരിടും എന്നത് മത്സരത്തിൽ നിർണ്ണായകമാകും.

69
ചരിത്രം ഇന്ത്യയ്ക്കൊപ്പം
Image Credit : Getty

ചരിത്രം ഇന്ത്യയ്ക്കൊപ്പം

അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്.

79
ഇംഗ്ലണ്ടിന് പ്രതികാരം തീര്‍ക്കണം
Image Credit : Getty

ഇംഗ്ലണ്ടിന് പ്രതികാരം തീര്‍ക്കണം

1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാൽ 2022-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയതെന്ന ചരിത്രം ഇന്ത്യൻ ടീമിന് മുൻതൂക്കം നൽകുന്നു. ഇതിനുള്ള മധുരപ്രതികാരം കൂടിയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

89
ബൗളിംഗ് നിരയുടെ വെല്ലുവിളി
Image Credit : Social Media

ബൗളിംഗ് നിരയുടെ വെല്ലുവിളി

അഫ്ഗാനിസ്ഥാനെതിരായ സെമിയിൽ 300-ന് മുകളിൽ റൺസ് വഴങ്ങിയത് ഇന്ത്യക്ക് ചെറിയ ആശങ്ക നൽകുന്നുണ്ട്. എങ്കിലും ദീപേഷ് ദേവേന്ദ്രൻ, ഹെനിൽ പട്ടേൽ എന്നിവരടങ്ങുന്ന പേസ് നിരയും കനിഷ്ക് ചൗഹാന്‍റെ സ്പിൻ കരുത്തും ഫൈനലിൽ നിർണ്ണായകമാകും. ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് കരുത്തായ ബെൻ മെയ്‌സിനെയും (399 റൺസ്) ക്യാപ്റ്റൻ തോമസ് റ്യൂവിനെയും നേരത്തെ പുറത്താക്കുക എന്നതാണ് ഇന്ത്യൻ ബൗളർമാരുടെ ലക്ഷ്യം.

99
മത്സരം കാണാനുള്ള വഴികള്‍
Image Credit : Getty

മത്സരം കാണാനുള്ള വഴികള്‍

ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്മയം കാണാനാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്
വൈഭവ് സൂര്യവംശി
ക്രിക്കറ്റ്

Latest Videos
Recommended Stories
Recommended image1
ഡല്‍ഹിക്ക് വീണ്ടും മോഹഭംഗം, സ്മൃതിയുടെ ചിറകിലേറി ആര്‍സിബി, വനിതാ ഐപിഎല്ലില്‍ രണ്ടാം കിരീടം
Recommended image2
ലങ്കയെ ഇറക്കി ഐസിസിയുടെ ‘രക്ഷാദൗത്യം, ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കരുതെന്ന് പാകിസ്ഥാനോട് ശ്രീലങ്ക
Recommended image3
'ഇന്ത്യയും ഓസ്ട്രേലിയയുമല്ല, ഇത്തവണ കപ്പടിക്കുക സര്‍പ്രൈസ് ടീം'; ലോകകപ്പ് വിജയികളെ പ്രവചിച്ച് അശ്വിൻ
Related Stories
Recommended image1
ടീം ഇന്ത്യ കൊളംബോയിലേക്ക് പോകുന്നത് വെറുതെയല്ല, പാകിസ്ഥാന് പണികൊടുക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ
Recommended image2
സെമിയിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടിവന്നാല്‍ എന്തുചെയ്യും?, മറുപടി നല്‍കി പാക് നായകന്‍ സല്‍മാന്‍ ആഗ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved