സുവര്‍ണ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; ദീപ കര്‍മാക്കര്‍ പിന്മാറി

Published : Aug 22, 2018, 01:09 PM ISTUpdated : Sep 10, 2018, 03:48 AM IST
സുവര്‍ണ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; ദീപ കര്‍മാക്കര്‍ പിന്മാറി

Synopsis

റിയോ ഒളിമ്പിക്സില്‍ മിന്നുന്ന പ്രകടനം നടത്തിയതോടെയാണ് ദീപ ഇന്ത്യയുടെ നക്ഷത്രമായി മാറിയത്. എന്നാല്‍, കാല്‍മുട്ടിലെ പരിക്ക് മൂലം താരത്തിന് ഏറെ കാലം കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ജിംനാസ്റ്റിക്സില്‍ നിന്ന് ദീപ കര്‍മാക്കര്‍ പിന്മാറി. ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ ഉറപ്പായ മെഡല്‍ പ്രതീക്ഷയായിരുന്നു ദീപ. കാല്‍മുട്ടിനേറ്റ പരിക്കാണ് പിന്മാറ്റത്തിനുള്ള കാരണം. ദീപയുടെ പരിക്ക് കൂടുതല്‍ ഗുരുതരമായിരിക്കുകയാണെന്ന് പരിശീലകന്‍ ബിശ്വേശ്വര്‍ നന്തി പറഞ്ഞു.

ഈ പരിക്കില്‍ മത്സരത്തിനായി ഇറങ്ങിയാല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് ടീമിനത്തില്‍ ദീപ പങ്കെടുക്കില്ല. എന്നാല്‍, ബീം ഫെെനലില്‍ ദീപ ഉറപ്പായും ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പോഡിയം പ്രാക്ടീസിന് ഇടയിലാണ് ദീപയ്ക്ക് പരിക്കേറ്റത്.

റിയോ ഒളിമ്പിക്സില്‍ മിന്നുന്ന പ്രകടനം നടത്തിയതോടെയാണ് ദീപ ഇന്ത്യയുടെ നക്ഷത്രമായി മാറിയത്. എന്നാല്‍, കാല്‍മുട്ടിലെ പരിക്ക് മൂലം താരത്തിന് ഏറെ കാലം കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. മുംബെെയില്‍ ശസ്ത്രക്രിയ നടത്തിയ ശേഷമുള്ള വിശ്രമത്തിന് ശേഷമാണ് ദീപ തിരിച്ചെത്തിയത്.

അടുത്തയിടെ തുര്‍ക്കിയില്‍ നടന്ന ലോക ചാലഞ്ച് കപ്പില്‍ ദീപ പങ്കെടുക്കുകയും വോള്‍ട്ടില്‍ സ്വര്‍ണം സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴും പരിക്ക് പൂര്‍ണമായി മാറിയിട്ടില്ലെന്നുള്ളത് ഇന്ത്യയുടെ കുതിപ്പിന് തന്നെ തിരിച്ചടിയാണ്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു