ഒളിംപിക് സ്വര്‍ണം ലക്ഷ്യമെന്ന് ഇന്ത്യയുടെ കൗമാര വിസ്മയം സൗരഭ് ചൗധരി

By Web TeamFirst Published Aug 21, 2018, 5:39 PM IST
Highlights

ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണം നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ പതിനാറുകാരന്‍ സൗരഭ് ചൗധരി.

ജക്കാര്‍ത്ത: ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണം നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ പതിനാറുകാരന്‍ സൗരഭ് ചൗധരി.

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടം തന്റെ മാത്രം പ്രയത്നം കൊണ്ടല്ലെന്നും മാതാപിതാക്കളുടെ പിന്തുണയും കോച്ചിന്റെ കഠിനാധ്വാനവുമാണ് തന്റെ സ്വര്‍ണനേട്ടത്തിന് പിന്നിലെന്നും  സൗരഭ് ചൗധരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടം കുടുംബത്തിനും മാതാപിതാക്കള്‍ക്കുമാണ് സമര്‍പ്പിക്കുന്നതെന്നും സൗരഭ് ചൗധരി വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ വലിയ താരങ്ങളോട് മത്സരിക്കുമ്പോള്‍ യാതൊരു സമ്മര്‍ദ്ദമില്ലായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നും സൗരഭ് ചൗധരി പറഞ്ഞു.

click me!