
ബംഗലൂരു:ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഇതുവരെ കളിച്ച ഐപിഎല്ലുകളില്‍ ഏറ്റവുമധികം ആസ്വദിച്ചത് ഇത്തവണത്തെ ഐപിഎല്ലാണെന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന്റെ താരം എബി ഡിവില്ലിയേഴ്സ്. നല്ല സമയത്തും മോശം സമയത്തും ടീം ഒരുമിച്ചുനിന്നുവെന്നും അടുത്ത ഐപിഎല്‍ അടുത്ത ആഴ്ച തന്നെ തുടങ്ങിയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ക്രിസ് ഗെയില്‍ ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തില്‍ പറഞ്ഞു.
ഈ സീസണില്‍ ആര് കിരീടം നേടുമെന്നാണ് ചോദ്യമെങ്കില്‍ നാലു ടീമുകള്‍ക്കും തുല്യസാധ്യതയാണെന്ന് പറയേണ്ടിവരും. എങ്കിലും ഒരു പ്രവചനം നടത്താന്‍ പറഞ്ഞാല്‍ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടുമെന്നാണ് താന്‍ കരുതുന്നതെന്ന് ഡിവില്ലിയേഴ്സ് വ്യക്തമാക്കി. ധോണി മാജിക്കില്‍ ചെന്നൈ കിരീടം നേടുമെന്നാണ് താന്‍ കരുതുന്നതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
ഐപിഎല്ലില്‍ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ബംഗലൂരുവിന് 14 കളികളില്‍ ആറെണ്ണം മാത്രമെ ജയിക്കാനായിരുന്നുള്ളു. അവസാന മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫിലെത്താമായിരുന്ന ബംഗലൂരുവിന് രാജസ്ഥാനോട് തോല്‍വി വഴങ്ങിയാ് പുറത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!