പൂനെയിലെ ഗ്രൗണ്ട് സ്റ്റാഫിന് ധോണി നല്‍കിയ സമ്മാനം

By Web DeskFirst Published May 22, 2018, 4:19 PM IST
Highlights

ധോണിയും മകള്‍ സിവയും കൂടിയുള്ള ചിത്രവും ധോണി ഗ്രൗണ്ട് സ്റ്റാഫിന് കൈമാറി

പൂനെ: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലില്‍ തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം ഗ്രൗണ്ടായിരുന്നു ഇത്തവണ പൂനെ. കാവേരി വിഷയത്തിലുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് ചെന്നൈയുടെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയത്. ചെന്നൈയില്‍ നിന്ന് പൂനെയിലേക്ക് മത്സരം മാറ്റിയത് ചെന്നൈക്ക് തിരിച്ചടിയാവുമെന്ന് ഭയന്ന ആരാധകരുണ്ടായിരുന്നു.

എന്നാല്‍ ആശങ്കകളെ ബൗണ്ടറി കടത്തി ചെന്നൈ ഇത്തവണയും അനായാസം പ്ലേ ഓഫിലെത്തി. അതില്‍ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനും ചെറുതല്ലാത്ത പങ്കുണ്ട്. അതുകൊണ്ടുതന്നെ അവരുടെ പ്രയത്നത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി തയാറാവുകയും ചെയ്തു. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാന ഹോം മത്സരവും പൂര്‍ത്തിയാക്കിയശേഷമായിരുന്നു ധോണി ഗ്രൗണ്ട് സ്റ്റാഫിലെ ഓരോരുത്തര്‍ക്കും 20000 രൂപ വീതം പാരിതോഷികമായി നല്‍കിത്.

The parting gesture for the for all the support at the . 🦁💛 pic.twitter.com/g5NepImno7

— Chennai Super Kings (@ChennaiIPL)

ഒപ്പം ധോണിയും മകള്‍ സിവയും കൂടിയുള്ള ചിത്രവും ധോണി ഗ്രൗണ്ട് സ്റ്റാഫിന് കൈമാറി. പൂനെയില്‍ കളിച്ച ആറില്‍ അഞ്ചു കളിയും ചെന്നൈ ജയിച്ചിരുന്നു. മുംബൈക്കെതിരെ മാത്രമാണ് ചെന്നൈ തോറ്റത്.

 

 

 

click me!