ധോണിയുടെ 37-ാം പിറന്നാൾ ആഘോഷിച്ച് കുടുംബവും ക്രിക്കറ്റ് താരങ്ങളും; വീഡിയോ കാണാം

Web Desk |  
Published : Jul 07, 2018, 01:11 PM ISTUpdated : Oct 02, 2018, 06:46 AM IST
ധോണിയുടെ 37-ാം പിറന്നാൾ ആഘോഷിച്ച് കുടുംബവും ക്രിക്കറ്റ് താരങ്ങളും; വീഡിയോ കാണാം

Synopsis

ധോണിയുടെ 37-ാം പിറന്നാള്‍ ആഘോഷം വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ 37-ാം പിറന്നാൾ ആഘോഷിക്കുയാണ് കുടുംബവും ക്രിക്കറ്റ് താരങ്ങളും. മകൾ സിവയ്ക്കും ഭാര്യ സാക്ഷിക്കും ക്രിക്കറ്റ് താരങ്ങൾക്കുമൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ. സുരേഷ് റെയ്ന, ജസ്പ്രിത് ബുംറ, അരുൺ പാണ്ഡെ, വീരേന്ദർ സേവാ​ഗ്, വിരാട് കോഹ്ലി, അനുഷ്ക്ക ശർമ തുടങ്ങിയവർ പിറന്നാൾ ആശംസകളുമായി എത്തി.

ഇം​ഗ്ലണ്ട് പര്യടനത്തിലുള്ള ടീം ഏറെ ആവേശത്തോടെയാണ് പിറന്നാൾ ആഘോഷിക്കുന്നത്.  ഇം​ഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടീ20 മത്സരത്തിൽ ടീം തോറ്റു. പരമ്പര1-1 ന് സമനിലയിലായതിനുശേഷമാണ് പിറന്നാൾ ആഘോഷങ്ങൾ നടന്നത്. ഞായറാഴ്​ച്ചയാണ്​ ടൂർണമെന്റിലെ നിർണായകമായ അവസാന മത്സരം.

അതേസമയം ട്വന്റി20 രാജ്യാന്തര മൽസരങ്ങളിലെ സ്റ്റംപിങ്ങുകളുടെ എണ്ണത്തിൽ ധോണി ഒന്നാമതെത്തി. പാക്ക് താരം കമ്രാൻ അക്മലിനെ മറികടന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിൽ രണ്ട് സ്റ്റംപിങ്ങുകൾ കൂടി പൂർത്തിയാക്കിയാണ് ധോണി ഒന്നാമതെത്തിയത്. കൂടാതെ ട്വന്റി20 രാജ്യാന്തര മൽസരങ്ങളില്‍ ക്യാച്ചുകളുടെ കാര്യത്തിലും ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ തന്നെയാണ് മുന്നിലുള്ളത്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്
അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ