
ബാലി: ഇന്‍ഡോനേഷ്യയിലെ ബാലിയിലുള്ള ഇന്ത്യന്‍ റസ്റ്ററന്റില്‍ നിന്ന് കുടുംബസമേതം കഴിച്ച അത്താഴം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര ഒരിക്കലും മറക്കില്ല. ബട്ടൂര, പനീര്‍ ബട്ടര്‍ ചോളാവ് തുടങ്ങിയവയാണ് ആകാശ് ചോപ്രയും കുടുംബവും കഴിച്ചത്. എന്നാല്‍ കഴിച്ചശേഷം കിട്ടിയ ബില്ല് കണ്ടാല്‍ ആരായാലും കഴിച്ചതെല്ലാം ഒരുനിമിഷം കൊണ്ട് ദഹിച്ചുപോവും.
ഏഴ് ലക്ഷം രൂപയാണ് അത്താഴത്തിന്റെ ബില്ലായി ഹോട്ടലുകാര്‍ നല്‍കിയത്. ആകാശ് ചോപ്ര തന്നെയാണ് ബില്ല് സഹിതം ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഒരു അത്താഴത്തിന് ഏഴ് ലക്ഷം രൂപ ചെലവാക്കി, ഇന്‍ഡോനേഷ്യയിലേക്ക് സ്വാഗതമെന്നും ആകാശ് ചോപ്ര കുറിച്ചു.
1,35000 രൂപ വിലയുള്ള വെജ് കെബാബാണ് കൂട്ടത്തില്‍ ഏറ്റവും എരിവുള്ള ഐറ്റം. സ്റ്റഫ്ഡ് കുല്‍ച്ചക്ക് 1,26000 ആണ് വിലയിട്ടിലിക്കുന്നത്. പനീര്‍ ബട്ടറിന് 99000 രൂപയും. ബില്ല് അടിച്ചപ്പോള്‍ തെറ്റിപ്പോയതാണെന്ന് കരുതിയെങ്കില്‍ തെറ്റി. സംഗതി സത്യമാണ്. പക്ഷെ, ബില്ലില്‍ കാണിച്ചിരിക്കുന്നത് ഇന്ത്യന്‍ തുകയല്ലെന്ന് മാത്രം.
ഇന്‍ഡോനേഷ്യന്‍ മൂല്യമാണ്. ഇന്ത്യയിലെ ഒരു രൂപയെന്നത് ഇന്‍ഡോനേഷ്യയില്‍ 210 രൂപക്ക് തുല്യമാണ്. അതായത് ആകാശ് ചോപ്രയും കുടുംബവും കഴിച്ച അത്താഴത്തിന് ഇന്ത്യന്‍ മൂല്യമനുസരിച്ച് 3500 രൂപ മാത്രമെ ആയിട്ടുള്ളു. ആകാശ് ചോപ്രയുടേത് തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റാണെന്ന് ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!