സ്വന്തം വീട്ടില്‍ മറഡോണയ്ക്ക് 'റെഡ് കാര്‍ഡ്' നല്‍കി കാമുകി

By Web TeamFirst Published Dec 14, 2018, 6:10 PM IST
Highlights

മറഡോണയുമായുള്ള ബന്ധം അവസാനിപ്പിച്ച കാര്യം ഒളിവ അർജന്റീന  മാധ്യമപ്രവർത്തകനായ ലിയോ പെക്കോറാറോയോട് വെളിപ്പെടുത്തിയെന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്യൂനസ്അയേഴ്സ്: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി. സ്നേഹസമ്മാനമായി മറഡോണ ബ്യൂനസ് ഐറിസിൽ വാങ്ങി നൽകിയ വീട്ടിൽ നിന്നാണ് കാമുകി റോസിയോ ഒളിവ മറഡോണയെ പുറത്താക്കിയത്.

മറഡോണയുമായുള്ള ബന്ധം അവസാനിപ്പിച്ച കാര്യം ഒളിവ അർജന്റീന  മാധ്യമപ്രവർത്തകനായ ലിയോ പെക്കോറാറോയോട് വെളിപ്പെടുത്തിയെന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരാഴ്ച നീണ്ട നിരന്തര കലഹത്തെത്തുടർന്നാണ് തീരുമാനമെന്നും 28കാരി ഒളിവ പറ‍ഞ്ഞതായി ലിയോ പൊക്കോറാറോ പറഞ്ഞു.

റഷ്യൻ ലോകകപ്പിൽ തന്നോടൊപ്പമുണ്ടായിരുന്ന ഒളിവയ്ക്ക് മറഡോണ ഈയിടെ മോതിരം കൈമാറിയിരുന്നു. മുൻ ഫുട്ബോൾ താരമായ ഒളിവ അർജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മറഡോണയെ കണ്ടുമുട്ടിയത്. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്നുമായുള്ള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മറഡോണ ഒളിവയുമായി അടുത്തത്. ഇപ്പോൾ മെക്സിക്കൻ ക്ലബിന്റെ പരിശീലകനാണ് 58കാരനായ മറഡോണ.

click me!