
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തില്‍ കളിക്കാനെത്തുന്ന ദിമിതര്‍ ബെര്‍ബറ്റോവ് ചില്ലറക്കാരനല്ല. പന്തടക്കവും ഗോളടി മികവും കൊണ്ട് ഇംഗ്ലീഷ് കാണികളെ അമ്പരിപ്പിച്ച താരമാണ് ബെര്‍ബറ്റോവ്. 36 കാരനായ ദിമിതര്‍ ബ്ലാസ്റ്റേഴ്സിലെത്തിയ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നറിഞ്ഞാല്‍ താരത്തിന്‍റെ പ്രാധാന്യം കുറച്ചു കൂടി വ്യക്തമാകും.
ബിബിസി, സ്‌കൈ സ്‌പോട്‌സ്, ഇഎസ്പിഎന്‍, ഡൈലി മെയില്‍, ദ് സണ്‍, സിഎന്‍എന്‍ തുടങ്ങിയവ ദിമിതറിന്‍റെ കൂടുമാറ്റ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ താരവും ബള്‍ഗേറിയന്‍ നായകനുമായിരുന്നു ബെര്‍ബറ്റോവ് 734 മല്‍സരങ്ങളില്‍ നിന്ന് 328 ഗോളുകളാണ് കരിയറില്‍ അടിച്ചുകൂട്ടിയത്. 78 കളികളില്‍ 48 ഗോളുമായി ബള്‍ഗേറിയയിടെ എക്കാലത്തെയും ടോപ് സ്‌കോററാണ് ഇദേഹം.
പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബൂട്ട് ലഭിച്ചിട്ടുള്ള താരത്തെ 7.5 കോടി രൂപയ്ക്കാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. ട്വിറ്ററിലൂടെയാണ് ദിമിതര്‍ കേരളത്തിലെത്തുന്ന കാര്യം ബ്ലാസ്റ്റേഴ്‌സിന്റെ പ്രഖ്യാപിച്ചത്. 2 പ്രീമിയര്‍ ലീഗ് കിരീടങ്ങളും, 2 ലീഗ് കപ്പുകളും, 2 കമ്മ്യൂണിറ്റി കിരീടങ്ങളും ദിമിതറിന്‍റെ പേരിലുണ്ട്. മികച്ച ബള്‍ഗേറിയന്‍ താരത്തിനുള്ള പുരസ്കാരം ഏഴു തവണ സ്വന്തമാക്കി.
പ്രിയ ക്ലബായ മാഞ്ചസ്റ്ററിനായി 108 കളികളില്‍ നിന്ന് 48 ഗോളുകള്‍ നേടി. ബയെര്‍ ലെവര്‍ക്യൂസന്‍, ടോട്ടനം ഹോട്സ്പര്‍, മൊണാക്കോ തുടങ്ങിയ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട് ബെര്‍ബറ്റോവ്. 2006 മുതല്‍ 2010 വരെയാണ് ഇദേഹം ബള്‍ഗേറിയയുടെ നായകനായത്. ഫുട്ബോള്‍ ഇതിഹാസമായ ബെര്‍ബറ്റോവിന്‍റെ മികച്ച ഗോളുകള്‍ കാണാം.
http://www.espnfc.com/story/3186720/isl-side-kerala-blasters-sign-dimitar-berbatov-on-one-year-contract https://www.thesun.co.uk/sport/4305753/manchester-united-dimitar-berbatov-signs-indian-kerala-blasters/ http://www.eurosport.co.uk/football/dimitar-berbatov-joins-kerala-blasters-fc_sto6298486/story.shtml
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!