
ഹോങ്കോംഗ്: മുപ്പത്തിയേഴുകാരനായ എംഎസ് ധോണി വിരമിക്കണോ ക്രിക്കറ്റില്‍ തുടരണോ എന്നകാര്യത്തില്‍ ഇന്ത്യയിലെ ആരാധകര്‍ ഇപ്പോഴും തര്‍ക്കത്തിലാണ്. എന്നാല്‍ ഇതിനിടെ 21-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുതന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു യുവതാരം. ഹോങ്കോംഗ് ദേശീയ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ക്രിസ്റ്റഫര്‍ കാര്‍ട്ടറാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പൈലറ്റവാനായാണ് കാര്‍ട്ടര്‍ ക്രിക്കറ്റ് ഉപേക്ഷിക്കുന്നത്. 2015ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റംക്കുറിച്ച കാര്‍ട്ടര്‍ ഹോങ്കോംഗിനായി 11 ഏകദിനങ്ങളിലും 10 ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലും ഹോങ്കോംഗിനായി കാര്‍ട്ടര്‍ വിക്കറ്റ് കാത്തു. പൂര്‍ണസമയ ക്രിക്കറ്ററായാലും കാര്യമായ പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് കാര്‍ട്ടര്‍ പൈലറ്റ് മോഹം പൊടിതട്ടിയെടുത്ത് ക്രിക്കറ്റിനോട് ബൈ പറയുന്നത്.
ഓസ്ട്രേലിയയില്‍ ജനിച്ച കാര്‍ട്ടര്‍ ക്രിക്കറ്ററാകണമെന്ന ആഗ്രഹത്തോടെയാണ് 2014ല്‍ മാതൃരാജ്യത്തേക്ക് മടങ്ങിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ആയിരുന്നു കാര്‍ട്ടറുടെ അവസാന ഏകദിനം. മൂന്ന് റണ്‍സെടുത്ത കാര്‍ട്ടര്‍ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!