
നോട്ടിംഗ്‌ഹാം: ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവുമായി താരതമ്യം ചെയ്യുന്നതിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ദിക് പാണ്ഡ്യ. ഞാന്‍ കപിലല്ല, കപിലുമായി താരതമ്യം ചെയ്യരുത്. അദേഹത്തെ പോലൊരു ഇതിഹാസ ഓള്‍റൗണ്ടറോട് തനിക്ക് ബഹുമാനം മാത്രമേയുള്ളൂ. താനായി തുടരാനാണ് ആഗ്രമെന്നും ഹര്‍ദിക് ആരാധകരോട് വ്യക്തമാക്കി.
നോട്ടിംഗ്‌ഹാം ടെസ്റ്റില്‍ ഇന്ത്യയെ സുരക്ഷിത നിലയിലെത്തിച്ചത് ഹര്‍ദികിന്‍റെ ഓള്‍റൗണ്ട് മികവായിരുന്നു. ആദ്യ ഇന്നിംഗിസില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 52 റണ്‍സുമെടുത്തു. പിന്നാലെ ഹര്‍ദികിനെ കപിലുമായി താരതമ്യപ്പെടുത്തി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന കപില്‍ ദേവ് എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!