
കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് അതിജീവിക്കാനുള്ള പോരാട്ടത്തിലാണ് കേരളജനത. ആഞ്ഞടിച്ച മഹാപ്രളയത്തില്‍ ദുരിതത്തിലായവരെ സഹായിക്കാനും അവരുടെ കൂടെ എല്ലാ സഹായവും നല്‍കി ഒപ്പം നില്‍ക്കാനും കേരളം മുഴുവന്‍ ശ്രമിക്കുന്നു.
ഇപ്പോള്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നുള്ള ആഹ്വാനവുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റര്‍ സഞ്ജു വി. സാംസണ്‍. നേരത്തെ സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി മുഖമായ സഞ്ജു രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വീട് നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് വേണ്ടിയുള്ള പിന്തുണ തേടിയാണ് യുവതാരം ഫേസ്ബുക്കില്‍ എത്തിയത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ശ്രമങ്ങളെ കരുത്തുറ്റതാക്കുകയെന്ന ലക്ഷ്യത്തോടൊണ് സഞ്ജു എത്തിയത്. നേരത്തെ, രാഹുല്‍ ദ്രാവിഡ്, ടിനു യോഹന്നാല്‍ അടക്കമുള്ള മുന്‍ താരങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.
സഞ്ജുവിന്‍റെ പോസ്റ്റ്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!