
നോയ്ഡ: ഇന്ത്യ ബ്ലൂ-ഇന്ത്യാ ഗ്രീന്‍ ദുലീപ് ട്രോഫി മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തലയില്‍ പന്തുകൊണ്ട് പരിക്കേറ്റ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ പിന്നീട് വ്യക്തമാക്കി. ഇന്ത്യ ബ്ലൂവിന്റെ രണ്ടാം ഇന്നിംഗ്സിലെ 63ാം ഓവറിലായിരുന്നു സംഭവം.
ഇന്ത്യ ഗ്രീനിനായി മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഓജ. ശ്രേയസ് ഗോപാലിന്റെ ഓവറില്‍ പങ്കജ് സിംഗ് അടിച്ച പന്ത് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് തട്ടി അപ്രതീക്ഷിതമായി കുത്തി ഉയര്‍ന്ന പന്ത് ഓജയുടെ ഇടത് തലയില്‍ ഇടിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ് നിലത്തുവീണ ഓജയെ ഉടന്‍ സ്ട്രെച്ചറില്‍ ഗ്രൗണ്ടിന് പുറത്തെത്തിച്ചു.
സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധപരിശോധനകള്‍ക്ക് വിധേയനാക്കിയ ഓജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കി. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ഓജ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!