
ഡര്‍ബന്‍: ഡര്‍ബന്‍ ടെസ്റ്റിനിടെ ഉണ്ടായ കയ്യാങ്കളിയില്‍ ഓസ്‍ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും, ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കും കുറ്റക്കാരെന്ന് ഐസിസി. ക്രിക്കറ്റിന് കളങ്കം ഉണ്ടാകുന്ന നിലയില്‍ ഇരുവരും പെരുമാറിയതായി ഐസിസി കണ്ടെത്തി. ഇരു ടീമുകളോടും ഇന്ന് വൈകുന്നേരത്തിനകം വിദീകരണം നല്‍കാന്‍ ഐസിസി ആവശ്യപ്പെട്ടു.
വാര്‍ണറിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കും, ഡി കോക്കിന് പിഴശിക്ഷയും ലഭിക്കാന്‍ സാധ്യതയുണ്ട്. വാര്‍ണറുടെ ഭാര്യ കാന്‍ഡീസിനെക്കുറിച്ച് ഡീകോക്ക് നടത്തിയ പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഡീകോക്കിന്റെ സഹോദരി ഡാലിയനെക്കുറിച്ചും അമ്മയെക്കുറിച്ചും വാര്‍ണര്‍ മോശമായി സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read: വാര്‍ണര്‍-ഡീകോക്ക് കൈയാങ്കളിക്ക് പിന്നിലെ യഥാര്‍ഥ കാരണം
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സ് റണ്ണൗട്ടായപ്പോള്‍ വാര്‍ണര്‍ പുറത്തെടുത്ത അമിതാവേശവും നേഥന്‍ ലിയോണ്‍ പന്തെടുത്ത് ഡിവില്ലിയേഴ്‌സിന്റെ ദേഹത്തേക്കെറിഞ്ഞതുമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പിന്നീട് സമനിലക്കായി പൊരുതിയ ഡീകോക്കിന് സമീപമെത്തി വാര്‍ണര്‍ പലതവണ പ്രകോപനപരമായി സംസാരിച്ചിരുന്നു. നാലാം ദിനം ചായക്കു പിരഞ്ഞശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുംവഴിയാണ് വാര്‍ണറും ഡീ കോക്കും കൈയാങ്കളി നടത്തിയത്. ഇരുവരെയും രണ്ടു ടീമിലെയും താരങ്ങള്‍ ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു. കൈയാങ്കളിയുടെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!