ഐ ലീഗില്‍ ഇന്ന് കൊല്‍ക്കത്തന്‍ നാട്ടങ്കം

By Web TeamFirst Published Jan 27, 2019, 10:02 AM IST
Highlights

ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കൊല്‍ക്കത്തന്‍ നാട്ടങ്കം. സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാന്‍ വൈകിട്ട് അഞ്ചിന് ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ മാസം ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ഈസ്റ്റ് ബംഗാളിനൊപ്പമായിരുന്നു.

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കൊല്‍ക്കത്തന്‍ നാട്ടങ്കം. സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാന്‍ വൈകിട്ട് അഞ്ചിന് ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ മാസം ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ഈസ്റ്റ് ബംഗാളിനൊപ്പമായിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാണ് പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴില്‍ മോഹന്‍ ബഗാന്‍ ഇറങ്ങുന്നത്. 

ഈസ്റ്റ് ബംഗാളിന് 12 മത്സരങ്ങളില്‍ 22 പോയിന്റും മോഹന്‍ ബഗാന് 13 മത്സരങ്ങളില്‍ 21 പോയിന്റുമാണുള്ളത്. ഈസ്റ്റ് ബംഗാളിന്റെ ജോബി ജസ്റ്റിനും സി.കെ ഉബൈദും മിര്‍ഷാദും മോഹന്‍ ബഗാന്റെ പി. എം ബ്രിട്ടോയുമാണ് പോരാട്ടത്തിലെ മലയാളിസാന്നിധ്യം. ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഏഴ് ഗോളുമായി ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനാണ് ജോബി ജസ്റ്റിന്‍.

ജോബി ജസ്റ്റിന് ബഗാന്റെ മറുപടി സോണി നോര്‍ദേ ആയിരിക്കുമെന്ന് ഖാലിദ് ജമീല്‍ വ്യക്തമാക്കിക്കഴിഞ്ഞു. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും 366 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഈസ്റ്റ് ബംഗാള്‍ 128 കളിയിലും ബഗാന്‍ 118 കളിയിലും ജയിച്ചു. 12 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഐ ലീഗില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് ഇരുപത്തിനാലാം തവണ.

click me!