ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമിലുണ്ടാകുമോ..? മറുപടിയുമായി മോര്‍ഗന്‍

Published : Feb 19, 2019, 10:08 PM IST
ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമിലുണ്ടാകുമോ..? മറുപടിയുമായി മോര്‍ഗന്‍

Synopsis

ജോഫ്ര ആര്‍ച്ചര്‍ ജേഴ്‌സിയില്‍ കളിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഇംഗ്ലണ്ട് നായകന്‍ ഒായിന്‍ മോര്‍ഗന്‍. ജോഫ്ര ഇംഗ്ലണ്ടിനായി ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കുകയായിരുന്നു മോര്‍ഗന്‍.

ലണ്ടന്‍: ജോഫ്ര ആര്‍ച്ചര്‍ ജേഴ്‌സിയില്‍ കളിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ജോഫ്ര ഇംഗ്ലണ്ടിനായി ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കുകയായിരുന്നു മോര്‍ഗന്‍. മറ്റു വശങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷമായിരിക്കും താരത്തെ പരിഗണിക്കുക എന്ന് മോര്‍ഗന്‍ പറഞ്ഞു.

മോര്‍ഗന്‍ തുടര്‍ന്നു... പ്രതിഭയാണ് ആര്‍ച്ചര്‍. ചെറിയ പ്രായത്തില്‍ തന്നെ വിവിധ രാജ്യങ്ങളിലെ ലീഗില്‍ കളിച്ച് കഴിവ് തെളിയിച്ചു. താരം ലോകകപ്പില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുമോ എന്നുള്ള കാര്യത്തില്‍ ടീം മാനേജ്‌മെന്റ് തീരുമാനമെടുക്കും. 

ഡത്ത് ഓവറുകള്‍ എറിയാനുള്ള മിടുക്കും പേസുമാണ് ബാര്‍ബഡോസില്‍ ജനിച്ച ജോഫ്രയെ വ്യത്യസ്ഥനാക്കുന്നത്. മാര്‍ക്ക് വുഡ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ക്കൊപ്പം ആര്‍ച്ചറും ടീമില്‍ കേറുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ലോകം കരുതുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഭയ്യ നഹി, ബ്രദർ'; സൂപ്പര്‍ ഓവര്‍ വിജയത്തിനുശേഷം റിങ്കുവിന്‍റെ കുടുംബവുമായുള്ള സുനിൽ നരൈയ്നിന്‍റെ വീഡിയോ കോൾ വൈറൽ
'ലക്നൗ ചെയ്തത് ക്രിമിനൽ കുറ്റം'; കൊല്‍ക്കത്തക്കെതിരായ സൂപ്പർ ഓവറിൽ കാണിച്ച മണ്ടത്തരത്തിനെതിരെ ആഞ്ഞടിച്ച് ഡെയ്‌ൽ സ്റ്റെയ്‌ൻ