അര്‍ഷ്ദീപിനൊപ്പം മലയാളി താരം വിഷ്ണു വിനോദിനെയും മുംബൈക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ട്രേ‍ഡില്‍ അര്‍ഷ്ദീപിനെ മാത്രമാണ് വിട്ടുകൊടുത്തത്

മുംബൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റങ്ങളിലൊന്നിലൂടെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്കും, പഞ്ചാബ് പേസർ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കും കൂടുമാറി. ഹാര്‍ദിക്കിനും അര്‍ഷ്ദീപിനും 18 കോടി രൂപയാണ് പ്രതിഫലമെന്നതിനാല്‍ മറ്റ് അധിക പണമടവുകൾ ഒന്നുമില്ലാതെ നേരിട്ടുള്ള ട്രേഡിലൂടെയാണ് കളിക്കാരെ കൈമാറിയത്. അര്‍ഷ്ദീപിനൊപ്പം മലയാളി താരം വിഷ്ണു വിനോദിനെയും മുംബൈക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ട്രേ‍ഡില്‍ അര്‍ഷ്ദീപിനെ മാത്രമാണ് വിട്ടുകൊടുത്തത് എന്നതിനാല്‍ വിഷ്ണു വിനോദ് പഞ്ചാബിനൊപ്പം തുടരും. കഴിഞ്ഞ സീസണിൽ പഞ്ചാബ് അർഷ്ദീപിനെ 18 കോടി രൂപയ്ക്കാണ് നിലനിർത്തിയത്. മുംബൈ ഇന്ത്യൻസിൽ ഹാർദിക്കിന്‍റെ പ്രതിഫലം16.35 കോടി രൂപയായിരുന്നു .

മുംബൈ ഇന്ത്യൻസിലുള്ള ഹാർദിക്കിന്‍റെ രണ്ടാമൂഴത്തിനും ഇതോടെ അവസാമായി. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈയിലേക്ക് തിരികെ എത്തിയ ഹാർദിക്കിന് ആരാധകരുടെ പിന്തുണ നേടാൻ സാധിച്ചിരുന്നില്ല. രോഹിത് ശർമയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്തത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ടീമിന്‍റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഹാർദിക്കിന്‍റെ നേതൃത്വത്തിൽ മത്സരിച്ച മൂന്ന് സീസണുകളിൽ രണ്ടിലും മുംബൈ പട്ടികയിലെ അവസാന സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു; ഹാർദിക് പാണ്ഡ്യ പുറത്തേക്ക്

നേരത്തെ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളുമായി ബന്ധപ്പെട്ടും ഹാർദിക്കിന്‍റെ പേര് ഉയർന്നു കേട്ടിരുന്നു. നായകനായി ഗുജറാത്തിലേക്ക് മടങ്ങാൻ ഹാർദിക് ആഗ്രഹിച്ചിരുന്നെങ്കിലും ശുഭ്മാൻ ഗില്ലിന് കീഴിൽ കളിക്കാരനായി മാത്രം മടങ്ങിയെത്താമെന്ന നിലപാടാണ് ടീം സ്വീകരിച്ചത്. പഞ്ചാബിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയ്ക്ക് ഹാർദിക്കിന്‍റെ സാന്നിധ്യം കരുത്താകും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഔദ്യോഗിക പ്രഖ്യാപനത്തിന് തലേന്ന് തന്നെ അർഷ്ദീപിന്റെ പിതാവ് ദർശൻ സിങ് ഒരു അഭിമുഖത്തിൽ ട്രേഡിനെക്കുറിച്ച് സൂചന നൽകിയിരുന്നു. സ്വന്തം ഹോം ടീമായ പഞ്ചാബിൽ നിന്ന് മാറുന്നത് കേട്ടപ്പോൾ ആദ്യം സങ്കടം തോന്നിയെങ്കിലും, ജസ്പ്രീത് ബുംറ, രോഹിത് ശർമ്മ തുടങ്ങിയ ഇതിഹാസതാരങ്ങൾക്കൊപ്പം മുംബൈയിൽ കളിക്കാൻ അര്‍ഷ്ദീപിന് അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Scroll to load tweet…

കണക്കുകളിൽ ഹാർദിക്കും അർഷ്ദീപും

ഐപിഎല്ലിൽ 5 കിരീടങ്ങളിൽ പങ്കാളിയായ ഹാർദിക് 3,000-ത്തോളം റൺസും 82 വിക്കറ്റും നേടിയിട്ടുണ്ട്. മികച്ച ഓൾറൗണ്ടറാണെങ്കിലും സമീപകാലത്ത് കളിയിലെയും പുറത്തെയും പെരുമാറ്റത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. മറുഭാഗത്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബൗളർമാരിലൊരാളായ അർഷ്ദീപ് സിങ് 96 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ന്യൂബോളിലെ സ്വിങ്ങും ഡെത്ത് ഓവറുകളിലെ യോർക്കറുകളും അർഷ്ദീപിന്‍റെ കരുത്താണ്. അർഷ്ദീപിന്‍റെ വരവോടെ ജസ്പ്രീത് ബുംറയ്ക്കൊപ്പം മുംബൈയുടെ പേസ് നിര കൂടുതല്‍ കരുത്തുറ്റതാകും.YouTube video player
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക