ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്: എലിസബത്ത് സൂസൻ കോശിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പായി

Published : Nov 20, 2016, 07:41 AM ISTUpdated : Oct 04, 2018, 11:35 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്: എലിസബത്ത് സൂസൻ കോശിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പായി

Synopsis

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്ന് ദേശീയ ഷൂട്ടിംഗ് താരം എലിസബത്ത് സൂസൻ കോശിക്ക് സംസ്ഥാന സർക്കാർ ജോലി ഉറപ്പായി. അവ്യക്തതകൾ പരിഹരിച്ച് ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. നാളെ തുടങ്ങുന്ന ദേശീയ പൊലീസ് ഷൂട്ടിംഗ് മേളയിൽ എലിസബത്ത് കേരളത്തിനായി മത്സരിക്കും.

ദേശീയ ഗെയിംസിൽ സ്വർണ്ണം വെടിവെച്ച് വീഴ്ത്തിയ എലിസബത്ത് കോശി സർക്കാർ വാഗ്ദാനം ചെയ്ത ജോലിക്കായി കാത്തിരുന്നത് രണ്ട് വർഷം. സർക്കാർ തീരുമാനമെടുത്തെങ്കിലും ഉത്തരവിൽ ക്രമനമ്പർ തെറ്റിയതാണ് തിരിച്ചടിയായത്.ഫയൽ ശരിയാക്കാൻ സെക്രട്ടറിയേറ്റിൽ കയറിയിറങ്ങിയ എലിസബത്തിന്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിനായി് ദേശീയ പൊലീസ് ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുക്കാനുള്ല എലിസബത്തിന്‍റെ ആഗ്രഹത്തിനും ഫയലിലെ അവ്യക്തത തിരിച്ചടിയായി.വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. ഫയലിലെ അവ്യക്തത മാറിയതോടെ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച താരം വട്ടിയൂർക്കാവ് ഷൂട്ടിങ്ങ് റേഞ്ചിൽ ഇന്ന്  പരിശീലനത്തിറങ്ങി.കേരളത്തിന് വേണ്ടി മെഡൽ നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും എലിസബത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഓറഞ്ച് ക്യാപ് യുവതാരത്തിന്, പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി അപ്രതീക്ഷിത താരം, പോയന്‍റ് പട്ടികയില്‍ രാജാക്കൻമാരായി രാജസ്ഥാൻ
ഈഡൻ കീഴടക്കി 'ഓറഞ്ച് ആർമി'; കൊൽക്കത്തയെ തകർത്തെറിഞ്ഞ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം