വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

Published : Jan 31, 2019, 11:10 PM IST
വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ആന്റിഗ്വയില്‍ ഒടുവില്‍ വിവരം ലബിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറിന് 110 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീതം നേടിയ കെമര്‍ റോച്ച്, അല്‍സാരി ജോസഫ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്.  

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ആന്റിഗ്വയില്‍ ഒടുവില്‍ വിവരം ലബിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറിന് 110 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീതം നേടിയ കെമര്‍ റോച്ച്, അല്‍സാരി ജോസഫ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്. മൊയീന്‍ അലി (13), ബെന്‍ ഫോക്‌സ് (8) എന്നിവരാണ് ക്രീസില്‍. 52 റണ്‍ നേടി ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സകോറര്‍.  

റോറി ബേണ്‍സ് (4), ജോ ഡെന്‍ലി (6), ജോണി ബെയര്‍സ്‌റ്റോ (52), ജോ റൂട്ട് (7), ജോസ് ബട്‌ലര്‍ (1), ബെന്‍ സ്‌റ്റോക്‌സ് (14) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. ബാര്‍ബഡോസില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ഇതുകൂടെ പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിന് പരമ്പര നഷ്ടമാവും. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഷറഫുദീന്‍ പൊരുതി, എന്നാല്‍ 47 റണ്‍സ് അകലെ കേരളം വീണു; മധ്യ പ്രദേശിന് ജയം
വൈഭവ് മുതല്‍ ആരോണ്‍ വരെ; ഇവര്‍ നയിക്കും ഭാവി ഇന്ത്യയെ, 2025ലെ യുവതാരോദയങ്ങള്‍