
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ വിരാട് കോലിക്കെതിരെ വിമർശനവുമായി ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരവും മുൻ നായകനുമായ നാസർ ഹുസൈൻ. കോലിയുടെ മോശം ക്യാപ്റ്റൻസിയാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് ഹുസൈൻ പറഞ്ഞു.
രണ്ടാം ഇന്നിംഗ്സിൽ 87 റൺസിനിടെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടമായപ്പോൾ അശ്വിനെ പന്തെറിയിക്കാതിരുന്നത് കോലിയുടെ വീഴ്ചയാണ്. ബൗളർമാരെ കൃത്യമായി ഉപയോഗിക്കുന്നതിൽ ജോ റൂട്ട് വിജയിച്ചുവെന്നും ഹുസൈൻ ചൂണ്ടികാട്ടി.
ഇതേസമയം, ബാറ്റിംഗിൽ കോലിയുടെ മികവ് അസാധാരണമാണെന്നും നാസർ ഹുസൈൻ പറയുന്നു. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!