ഇംഗ്ലണ്ടിന്‍റെ ഇതിഹാസ ഗോള്‍ കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് ഓര്‍മയായി

By Web TeamFirst Published Feb 12, 2019, 6:57 PM IST
Highlights

ചരിത്രത്തിലെ ഏറ്റവും മികച്ച സേവെന്ന് ഇതിഹാസ താരം പെലെ വിശേഷിപ്പിച്ച രക്ഷപ്പെടുത്തലിന്റെ ഉടമയായ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് (81) അന്തരിച്ചു. 1996-ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായ ബാങ്കസിന്റെ മരണം കുടുംബാഗങ്ങളാണ് അറിയിച്ചത്.

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും മികച്ച സേവെന്ന് ഇതിഹാസ താരം പെലെ വിശേഷിപ്പിച്ച രക്ഷപ്പെടുത്തലിന്റെ ഉടമയായ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് (81) അന്തരിച്ചു. 1996-ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായ ബാങ്കസിന്റെ മരണം കുടുംബാഗങ്ങളാണ് അറിയിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു വിഖ്യാത ഗോള്‍ കീപ്പര്‍. 

1970ലെ ലോകകപ്പാണ് ബാങ്ക്‌സിനെ ലോക ശ്രദ്ധയിലെത്തിച്ചത്.ഗോളെന്നുറച്ച ഹെഡര്‍ ബാങ്ക്‌സ് തട്ടിയകറ്റിയപ്പോള്‍ പെലെയോടൊപ്പം ലോകവും അദ്ഭുതപ്പെട്ടു. 1966ല്‍ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളിലും വല കാത്തത് ബാങ്ക്‌സായിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി ആറ് തവണ ഫിഫയുടെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ബാങ്ക്‌സിനെ തേടിയെത്തി.

1937ല്‍ ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ ജനിച്ച ബാങ്ക്‌സ് ലെസ്റ്റര്‍ സിറ്റിയിലാണ് ദീര്‍ഘകാലം കളിച്ചത്. ലെസ്റ്ററിന് പുറമെ, സ്റ്റോക്ക് സിറ്റിക്കും വേണ്ടിയും കളിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 73 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗ്ലൗസണിഞ്ഞു.

click me!