ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് നാടകീയ തോല്‍വി

Published : Aug 07, 2016, 05:37 PM ISTUpdated : Oct 04, 2018, 11:24 PM IST
ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് നാടകീയ തോല്‍വി

Synopsis

ബര്‍മിംഗ്ഹാം: ഇങ്ങനെ തോല്‍ക്കാന്‍ പാക്കിസ്ഥാന് മാത്രമെ കഴിയൂ. ആദ്യ ഇന്നിംഗ്സില്‍ 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ 141 റണ്‍സിന്റെ തോല്‍വി വഴങ്ങി. അവസാന ദിനം 80 ഓവറില്‍ 343 റണ്‍സിന്റെ വിജയലക്ഷ്യം തേടി ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ 201 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെടുത്തശേഷമായിരുന്നു പാക്കിസ്ഥാന്റെ അവിശ്വസനീയ തകര്‍ച്ച. ജയത്തോടെ ഇംഗ്ലണ്ട് നാലു മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 297, 445/6, പാക്കിസ്ഥാന്‍ 400, 201. മോയിന്‍ അലിയാണ് കളിയിലെ കേമന്‍.

414/5 എന്ന സ്കോറില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 445 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. പാക്കിസ്ഥാന് ജയിക്കാന്‍ 343 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രണ്ട് റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും സാമി അസ്‌ലാമും(70), അസ്ഹര്‍ അലിയും(38) ചേര്‍ന്ന് പാക്കിസ്ഥാന് സമനില പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും പുറത്തായശേഷം പാക്കിസ്ഥാന്‍ മധ്യനിര തകര്‍ന്നടിഞ്ഞു.

യൂനിസ് ഖാന്‍(4), മിസ്ബാ ഉള്‍ ഹഖ്(10), ആസാദ് ഷഫീഖ്(0), സര്‍ഫ്രാസ് അഹമ്മദ്(0), യാസിര്‍ ഷാ(7) എന്നിവര്‍ വന്നപോലെ മടങ്ങി. 124/3 എന്ന സ്കോറില്‍ നിന്ന് 125/7 ലേക്ക് പാക്കിസ്ഥാന്‍ കൂപ്പുകതുത്തി. വാലറ്റത്ത് സൊഹൈല്‍ ഖാന്‍(36) നടത്തിയ ചെറുത്തുനില്‍പ്പ് അവരുടെ തോല്‍വിഭാരം കുറച്ചു. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍, ബ്രോഡ്, ഫിന്‍, വോക്സ്, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സാന്‍റ്നര്‍ക്ക് പരിക്കേറ്റത് തോളിന്, എന്നിട്ടും 'കൺകഷൻ സബ്' ആയി ബാറ്റിംഗിനിറങ്ങിയത് ഷാര്‍ദുല്‍, വിശദീകരണവുമായി ജയവർധനെ
'നമ്മുടെ ചേട്ടനല്ലെ, എങ്ങനെ അഭിനന്ദിക്കാതിരിക്കും', സെഞ്ചുറിയടിച്ച സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഹാര്‍ദിക്കും ബുംറയും സൂര്യകുമാറും