അണ്ടര്‍ 17 ഫിഫ ലോകകപ്പ്: ഒരുക്കങ്ങള്‍ ഒക്‌ടോബറിന് മുമ്പ് തീര്‍ക്കണം

By Web DeskFirst Published Aug 6, 2016, 1:34 PM IST
Highlights

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിനായി വരുന്ന ഒക്ടോബറിന് മുമ്പ് കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഫിഫ. താല്ക്കാലിക വേദിയായി നിശ്ചയിച്ചു എന്നതിനര്‍ഥം അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടു എന്നല്ലെന്നും ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കൊച്ചിയില്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനായി താല്‍ക്കാലികമായി തെരഞ്ഞെടുത്ത ആറ് വേദികളില്‍ ഒന്നാണ് കൊച്ചി. ഇതിനായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെുയും നാല് പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മുഖ്യന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് യോഗം നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

വരുന്ന ഒക്ടോബര്‍ മൂന്നാം വാരം മുപ്പത് പേരടങ്ങുന്ന ഫിഫ സംഘം കൊച്ചി വേദി വിലയിരുത്താനെത്തുമെന്ന് ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു. താല്ക്കാലി വേദിയായി നിശ്ചയിച്ചു എന്നതിനര്‍ഥം അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടു എന്നല്ലെന്നും ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കൊച്ചിയില്‍ മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 14ന് ചാന്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം നവംബര്‍ 14ന് പ്രകാശം ചെയ്യാനാണ് സംഘാടകരുടെ തീരുമാനം.

click me!