
ലണ്ടന്‍: വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ താരമാണ്. ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാള്‍. എന്നാല്‍ ഇന്ത്യയുടെ ഇഷാന്ത് ശര്‍മക്ക് മുന്നിലെത്തിയാല്‍ കുക്ക് വെറും വേട്ടമൃഗമാവും. കുക്കിനെ സ്ഥിരമായി വീഴ്ത്തുന്ന ഇഷാന്ത് ഈ പരമ്പരയിലും നിരവധി തവണ കുക്കിന്റെ വിക്കെറ്റെടുത്ത് കരുത്തുകാട്ടി.
എന്നാല്‍ ഇതേ ഇഷാന്തിനെ ഒരിക്കല്‍ അലിസ്റ്റര്‍ കുക്കും വീഴ്ത്തിയിട്ടുണ്ടെന്നത് ആരാധകര്‍ അധികമൊന്നും ഓര്‍ക്കാറില്ല. 2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു രസകരമായ ആ സംഭവം. ആദ്യ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുമ്പോഴാണ് അന്ന് ക്യാപ്റ്റനായിരുന്ന കുക്ക് തന്നെ പന്തെടുത്തത്. നേരിട്ടതാകട്ടെ തന്റെ വേട്ടക്കാരനായ ഇഷാന്ത് ശര്‍മയും. ലെഗ് സ്റ്റംപിലേക്ക് പോയ കുക്കിന്റെ പന്തില്‍ ബാറ്റ് വെച്ച ഇഷാന്തിനെ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ പിടികൂടിയപ്പോള്‍ അത് കുക്കിന്റെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റ് വിക്കറ്റുമായി.
ആ വിക്കറ്റും കുക്കിന്റെ രസകരമായ ബൗളിംഗ് ആക്ഷനും ടീം അംഗങ്ങള്‍ക്കിടയില്‍ മാത്രമല്ല ഡ്രസ്സിംഗ് റൂമില്‍പ്പോലും ചിരി പടര്‍ത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!