വിറച്ച് വിജയ്, പുറത്തായി രാഹുല്‍; ഇന്ത്യന്‍ താരങ്ങളെ എറിഞ്ഞൊതുക്കി അര്‍ജുന്‍ ടെന്‍ഡുള്‍ക്കര്‍

Published : Aug 09, 2018, 09:11 PM ISTUpdated : Aug 09, 2018, 09:22 PM IST
വിറച്ച് വിജയ്, പുറത്തായി രാഹുല്‍; ഇന്ത്യന്‍ താരങ്ങളെ എറിഞ്ഞൊതുക്കി അര്‍ജുന്‍ ടെന്‍ഡുള്‍ക്കര്‍

Synopsis

ലോഡ്‌സ് ടെസ്റ്റിന് മുന്നോടിയായി നെറ്റ്സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പന്തെറിഞ്ഞ അര്‍ജുന്‍ ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ചു. അര്‍ജുന്‍റെ പേസ് അക്രമണത്തിന് മുന്‍പില്‍ മുരളി വിജയ്‌ക്കും കെ.എല്‍ രാഹുലിനും അടിപതറി!

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോഡ്‌സ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് നെറ്റ്‌സില്‍ പന്തെറിയാന്‍ കൗമാര പേസര്‍ അര്‍ജുന്‍ ടെന്‍ഡുള്‍ക്കറുമുണ്ടായിരുന്നു. എന്നാല്‍ അര്‍ജുന്‍റെ പേസ് അക്രമണത്തിന് മുന്‍പില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍ കെ.എല്‍ രാഹുലിന് അടിപതറി എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലകന്‍ രവിശാസ്ത്രിയുടെ മേല്‍നോട്ടത്തിലായിരുന്നു അര്‍ജുന്‍റെ ബൗളിംഗ്.

അര്‍ജുന്‍റെ പന്തില്‍ കെ.എല്‍ രാഹുലിന്‍റെ വിക്കറ്റ് തെറിച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ അര്‍ജുനെ അഭിനന്ദിച്ചതായും വാര്‍ത്തയുണ്ട്. ഇടംകൈയന്‍ പേസറായ സാം കുരാനെ നേരിടാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് അര്‍ജുനെ നെറ്റ്‌സില്‍ ഇന്ത്യയിറക്കിയത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ നടുവൊടിച്ചത് കുരാന്‍റെ പന്തുകളായിരുന്നു. മറ്റൊരു ഇന്ത്യന്‍ താരം മുരളി വിജയും അര്‍ജുനെ ഏറെ നേരം നേരിട്ടു.

ഇതാദ്യമായല്ല അര്‍ജുന്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് നെറ്റ്‌സില്‍ പന്തെറിയുന്നത്. 2017ല്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് മുന്നോടിയായി വാംഖഡേയില്‍ അര്‍ജുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പന്തെറിഞ്ഞിരുന്നു. ഐസിസി വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സെഷനിലും അര്‍ജുനെ കണ്ടിരുന്നു. അടുത്തിടെ യൂത്ത് ടെസ്റ്റില്‍ ലങ്കക്കെതിരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ അര്‍ജുന്‍ ടെന്‍ഡുള്‍ക്കര്‍ അരങ്ങേറിയിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്