ട്രാക്കില്‍ നിന്നും ഒരു ഇതിഹാസം വിടവാങ്ങുന്നു

By Web DeskFirst Published Aug 6, 2017, 8:54 AM IST
Highlights

ലണ്ടന്‍: അവസാന മത്സരത്തില്‍ ആദ്യമായി അന്താരാഷ്ട്ര വേദിയില്‍ ഓടിതോറ്റെങ്കിലും, ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച അത്ലറ്റ് തന്നെയാണ് ഉസൈന്‍ ബോള്‍ട്ട്. കാണികള്‍ക്കായി ബോള്‍ട്ട് എപ്പഴും ആവേശമായിരുന്നു. ബീജിംഗ് ഒളിംപിക്സില്‍ കിളിക്കൂട് സ്റ്റേഡിയത്തിലിറങ്ങിയ ബോൾട്ട്  100,200,  നാലേ ഗുണം 100 മീറ്ററുകളിൽ സ്വർണ്ണം നേടുക മാത്രമല്ല ചെയ്ത്
ലോകത്തിന് പുതിയ മനഷ്യ വേഗം സമ്മാനിച്ചു   9.63 സെക്കന്റിൽ നൂറുമീറ്റർ പൂർത്തിയാക്കി. എന്നാൽ റിലേയിലെ സഹതാരം നെസ്റ്റ കാർട്ടർ  ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ടതോടെ റിലോ സ്വർണ്ണം നഷ്ടമായി

2009 ബെർലിൻ ലോക ചാന്പ്യൻഷിപ്പിൽ  ഇതിഹാസമാവാൻ മത്സരിക്കുന്നു എന്നു പറഞ്ഞ് ഇറങ്ങിയ ബോൾട്ട് , ഓട്ടം അവസാനച്ചതോടെ മനഷ്യവേഗത്തിന് പുതു ചരിത്രം കുറിച്ചു. 100 മീറ്ററോടാൻ  9.58 സെക്കന്‍റ് മാത്രം  പറഞ്ഞതു പോലെ ബോൾട്ട് ഇതിഹാസമായി. 9.63 സെക്കന്‍റ് കൊണ്ട് 2012 ലണ്ടൻ ഒളിംപിക്സില്‍ 100 മീറ്ററിൽ സ്വർണ്ണം. 200 മീറ്ററിലും റിലേയിലും എതിരാളികളേറെ പിന്നിൽ.

തൊട്ടടുത്ത വർഷം  മോസ്‌കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 9.77 സെക്കന്റു ബോൾട്ട് പൊന്നണിഞ്ഞു ട്രാക്കിൽ എതിരാളികളില്ലാതെ തല ഉയർത്തി പിന്നോട്ട് നോക്കി ഓരോ മത്സരങ്ങളും  ബോൾട്ട് ഫിനിഷ് ചെയ്തു കൊണ്ടിരുന്നു

എന്നാൽ 2015ലെ ബെയ്ജിംഗ് ലോക ചാന്പ്യൻഷിപ്പ് പതിവു പോലെ എളുപ്പമായിരുന്നല്ല ബോൾട്ടിന് മത്സരം കടുത്ത മത്സരം നേരിടേണ്ടി വന്നു വേഗരാജാവിന്. അന്ന് സെക്കന്‍റുകളുടെ അശംത്തിന്റെ വ്യത്യാസത്തിലാണ്  ജസ്റ്റ് ലിൻ ഗാറ്റ് ലിനെ മറികടന്ന് ബോൾട്ട് സ്വർണ്ണം നേടിയത് . 9.79 സെക്കന്‍റ് വേണ്ടി വന്നു 100 മീറ്റർ ഓടിത്തീർക്കാൻ.  ജസ്റ്റ്ലിൻ ഗറ്റിലിൻ 9.8 സെക്കന്റുകൊണ്ട് രണ്ടാമനായി  വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന ബോള്‍ട്ടിന്‍റെ വേഗം കുറയുന്നെന്ന്  കായിക ലേകം വിലയിരുത്തി തുടങ്ങി.

എന്നാൽ വിലയിരുന്നതലുകൾപ്പുറം അത്ലറ്റുകൾക്ക്  എത്തിപ്പിടിക്കാനാവത്ത് വിധം അജയ്യനായി. 2016ലെ റിയോ ഒളിന്പിക്സ്  ഫിനിഷ്ങ്ങ് ലൈനിൽ ബോൾട്ട് കാലുകുത്തിയപ്പോൾ  ഉസൈൻ ബോൾട്ട് അനശ്വരനായി ചരിത്രം പലതു പിറന്നു ബോൾട്ടിനു മുന്നിൽ തുടർച്ചയായ മൂന്ന് ഒളിന്പ്ക്സിലെ വേഗ രാജാവ്  എട്ടു ഒളിന്പിക്സ് സ്വർണ്ണം നേടിയ ഇതിഹാസം  ലോക ചാന്പ്യൻഷിപ്പുകളിലും  വിജയങ്ങൾ തുടർന്ന് ആധുനിക അതലറ്റിക്സിന്‍റെ ചരിത്രം തിരുത്തിയ വേഗരാജാവിന് സലാം

click me!