19 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ഇരട്ടഗോളുമായി ഹിഗ്വെയിന്‍റെ ഹോം അരങ്ങേറ്റം; ചെല്‍സിക്ക് തകര്‍പ്പന്‍ ജയം

Published : Feb 03, 2019, 09:14 AM IST
19 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ഇരട്ടഗോളുമായി ഹിഗ്വെയിന്‍റെ ഹോം അരങ്ങേറ്റം;  ചെല്‍സിക്ക് തകര്‍പ്പന്‍ ജയം

Synopsis

16, 69 മിനിറ്റുകളിലാണ് ഹിഗ്വെയിന്‍ ഗോള്‍ നേടിയത്. 19 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ചെല്‍സി താരം ഹോം ഗ്രൗണ്ടിലെ അരങ്ങേറ്റത്തില്‍ ഡബിള്‍ നേടുന്നത്

ചെല്‍സി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ഹഡേഴ്സ്ഫീല്‍ഡിനെ മറുപടിയില്ലാത്ത അ‍ഞ്ച് ഗോളിന് ചെല്‍സി തകര്‍ത്തു. ഇംഗ്ലീഷ് ലീഗിലെ തന്‍റെ ആദ്യ ഗോള്‍ നേടിയ ഗോണ്‍സാലോ ഹിഗ്വെയിനും ഏഡന്‍ ഹസാര്‍ഡും ചെല്‍സിക്കായി തിളങ്ങി. ഇരുവരും രണ്ട് ഗോള്‍ വീതം നേടീ. 16, 69 മിനിറ്റുകളിലാണ് ഹിഗ്വെയിന്‍ ഗോള്‍ നേടിയത്. 

19 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ചെല്‍സി താരം ഹോം ഗ്രൗണ്ടിലെ അരങ്ങേറ്റത്തില്‍ ഡബിള്‍ നേടുന്നത്. 46, 66 മിനിറ്റുകളിലാണ് ഹസാര്‍ഡിന്‍റെ ഗോളുകള്‍. 86-ാം മിനിറ്റില്‍ ഡേവിഡ് ലൂയിസ് ഗോള്‍പ്പട്ടിക തികച്ചു. 25 കളിയില്‍ 50 പോയിന്‍റുമായി ചെല്‍സി നാലാംസ്ഥാനത്താണ്.

PREV
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ