ന്യൂകാസിലിനെ വീഴ്‌ത്തി; പ്രീമിയര്‍ ലീഗില്‍ ടോട്ടനം രണ്ടാം സ്ഥാനത്ത്

Published : Feb 03, 2019, 08:59 AM IST
ന്യൂകാസിലിനെ വീഴ്‌ത്തി; പ്രീമിയര്‍ ലീഗില്‍ ടോട്ടനം രണ്ടാം സ്ഥാനത്ത്

Synopsis

ജയത്തോടെ ടോട്ടനം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂകാസിലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ടോട്ടനം തോല്‍പ്പിച്ചു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ ടോട്ടനം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂകാസിലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ടോട്ടനം തോല്‍പ്പിച്ചു. 83-ാം മിനിറ്റില്‍ സോന്‍ ഹ്യൂങ് മിന്‍ വിജയഗോള്‍ നേടി. 25 കളിയില്‍ 57 പോയിന്‍റുള്ള ടോട്ടനം ലിവര്‍പൂളിനേക്കാള്‍ നാല് പോയിന്‍റ് പിന്നിലാണ്.

ഇന്നത്തെ വമ്പന്‍ പോരാട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും അഞ്ചാമതുള്ള ആഴ്സനലും രാത്രി 10ന് ഏറ്റുമുട്ടും. നിലവിലെ ജേതാക്കളായ സിറ്റിക്ക് ഇന്ന് ജയിച്ചാല്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്താം. മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ രാത്രി 7.30ന് ലെസ്റ്റര്‍ സിറ്റിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടും.

PREV
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ