വിജയഭേരി തുടര്‍ന്ന് ലിവര്‍പൂള്‍; സലായ്ക്ക് 50 ഗോള്‍

Published : Jan 20, 2019, 08:50 AM ISTUpdated : Jan 20, 2019, 08:51 AM IST
വിജയഭേരി തുടര്‍ന്ന് ലിവര്‍പൂള്‍; സലായ്ക്ക് 50 ഗോള്‍

Synopsis

നാടകീയ നിമിഷങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോൽപ്പിച്ച് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നിനെതിരെ നാല് ഗോളിനാണ് ജയം.

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍. നാടകീയ നിമിഷങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോൽപ്പിച്ച് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നിനെതിരെ നാല് ഗോളിനാണ് ജയം.

ആദ്യ പകുതിയിൽ ടൗൺസെന്‍ഡിന്‍റെ ഗോളില്‍ ക്രിസ്റ്റല്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയിൽ ലിവര്‍പൂള്‍ നാല് ഗോളടിച്ച് ജയം സ്വന്തമാക്കി. ഇരട്ടഗോള്‍ നേടിയ മുഹമ്മദ് സലായാണ് വിജയശിൽപ്പി. 46, 75 മിനിറ്റുകളിലാണ് സലായുടെ ഗോളുകള്‍. പ്രീമിയര്‍ ലീഗിലെ 72-ാം മത്സരം കളിച്ച സലാ അന്‍പത് ഗോള്‍നേട്ടവും തികച്ചു. 

റോബര്‍ട്ടോ ഫിര്‍മിനോ, സാഡിയോ മാനേ എന്നിവരും ലിവര്‍പൂളിനായി ഗോള്‍ നേടി. രണ്ടാം പകുതിയിൽ ക്രിസ്റ്റല്‍ 2-2 എന്ന നിലയിൽ ഒപ്പത്തിനൊപ്പമെത്തിയിരുന്നു. 23 കളിയിൽ 60 പോയിന്‍റുമായാണ് ലിവര്‍പൂള്‍ ഒന്നാമത്. 53 പോയിന്‍റുമായി രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് രാത്രി ഏഴിന് ഹഡേഴ്സ്ഫീല്‍ഡിനെ നേരിടും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രധാനമന്ത്രിയുടെ ദൂതൻ വന്നു, സുരേഷ് ഗോപിയും വിളിച്ചു, തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കും
ഫിഫ ലോകകപ്പിലെ ഇറാന്‍റെ പങ്കാളിത്തം, നിലപാട് മാറ്റി വീണ്ടും ഡോണൾഡ് ട്രംപ്, അമേരിക്കയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പ്