ഐഎസ്എല്‍: മുംബൈക്കെതിരെ ഗോവയ്ക്ക് വീണ്ടും ജയം

By Web TeamFirst Published Feb 1, 2019, 10:33 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മുംബൈ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. ഗോവയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ തോല്‍വി. എഡു ബെഡിയ, ഫെറാന്‍ കൊറൊമിനാസ് എന്നിവരാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. 

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മുംബൈ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. ഗോവയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ തോല്‍വി. എഡു ബെഡിയ, ഫെറാന്‍ കൊറൊമിനാസ് എന്നിവരാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. 

ഗോവ ആദ്യ പകുതിയില്‍ തന്നെ ഇന്ന് ലീഡ് എടുത്തു. 28ാം മിനിറ്റില്‍ എഡി ബേഡിയ ആണ് ഗോവയ്ക്ക് ലീഡ് നല്‍കിയത്. മത്സരത്തിന്റെ 79ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ കോറോ ഗോവയുടെ ജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഗോവയില്‍ വെച്ച് എതുരില്ലാത്ത അഞ്ചു ഗോളുകളുടെ തോല്‍വി നേരിട്ട ശേഷം ഐ എസ് എല്ലില്‍ മുംബൈ ഒരു തോല്‍വി വഴങ്ങിയിട്ടില്ലായിരുന്നു. ആ അപരാജിത കുതിപ്പിന് എഫ് സി ഗോവ തന്നെ അവസാനമിട്ടു. 

ഈ ജയത്തൊടേ ഗോവ 24 പോയന്റുമായി ലീഗില്‍ മൂന്നാമതായി. 27 പോയന്റുള്ള മുംബൈ രണ്ടാമത് തന്നെ നില്‍ക്കുകയാണ്.

click me!