
ചെല്‍സി: എഫ്എ കപ്പ് ഫുട്ബോളിൽ ചെൽസിയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ. എതിരില്ലാത്ത് രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്‍റെ ജയം. കളം നിറഞ്ഞ് കളിച്ചത് ചെൽസിയാണെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. 31-ാം മിനുറ്റിൽ ഹെറേറ ആണ് ചെൽസിക്ക് ആദ്യ ആഘാതം ഏൽപ്പിച്ചത്.
ആദ്യ പകുതി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പോഗ്ബേയുടെ വക അടുത്ത പ്രഹരം. എന്നാല്‍ ആവത് പണിപ്പെട്ടിട്ടും ചെൽസിക്ക് മറുപടി നൽകാനായില്ല. വിസിലൂതിയപ്പോൾ യുണൈറ്റഡ് എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് ചുവടുവെച്ചു. ഇതോടെ നാണക്കേടിന്‍റെ ഒരു റെക്കോർഡിൽ നിന്നും യുണൈറ്റഡിന് രക്ഷപെടാനുമായി.
കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഉൾപ്പടെ അവസാന നാല് തവണ ഏറ്റുമുട്ടിയപ്പോഴും ചെൽസിക്കായിരുന്നു ജയം. ഈ കളിയും ജയിച്ചിരുന്നെങ്കിൽ എഫ് എ കപ്പിൽ തുടർച്ചയായി അഞ്ച് തവണ യുണൈറ്റഡിനെ തോൽപിക്കുന്ന ടീമെന്ന റെക്കോർഡ് ചെൽസിക്ക് കിട്ടുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!