
പനജി: ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നേടിയ വിജയത്തിന്റെ ആവേശത്തില്‍ ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിനെ എഫ്‌സി ഗോവ വാരിക്കളഞ്ഞു. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനൊപ്പം ബംഗലൂരുവിന് പിന്നാലെ സെമി സ്ഥാനവും ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് മുന്നിലായിരുന്ന ഗോവ 78-ാം മിനിട്ടില്‍ മൂന്നാം ഗോളും നേടി ബ്ലാസ്റ്റേഴ്സിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു.
22-ാം മിനിട്ടില്‍ ഫെറാന്‍ കോറോയിലൂടെയാണ് ഗോവ ലീഡെടുത്തത്. മൂന്ന് മിനുട്ടിനുശേഷം എഡു ബേഡിയ ഗോവയുടെ ലീഡുയര്‍ത്തി. പിന്നീട് പിടിച്ചു നിന്ന ബ്ലാസ്റ്റേഴ്സിനെ നിരാശരാക്കി ഹ്യൂഗോ ബോമോസ് രണ്ടാം പകുതിയില്‍ ഗോവക്കായി മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു. ഗോളി ധീരജ് സിംഗിന്റെ വിരോചിത പ്രകടനമില്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി ഇതിലും കനത്തതാവുമായിരുന്നു. ഗോവ ലക്ഷ്യത്തിലേക്ക് നാലു ഷോട്ടുകള്‍ ഉതിര്‍ത്ത് മൂന്നും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ഒറ്റ ഷോട്ട് പോലും ഗോളിലേക്ക് ലക്ഷ്യമിട്ട് തൊടുക്കാനായില്ല. പലപ്പോഴും പരുക്കന്‍ കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടു.
ജയത്തോടെ 16 കളികളില്‍ 31 പോയന്റുമായി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രയും കളികളില്‍ 31 പോയന്റുള്ള ബംഗലൂരു എഫ്‌സിയെ മികച്ച ഗോള്‍ ശരാശരിയിലാണ് ഗോവ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 17 കളികളില്‍ 14 പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!