ഡിന്നറിന് ക്ഷണിച്ച ആരാധകന് മയന്തി നല്‍കിയ മറുപടി

Web Desk |  
Published : Apr 09, 2018, 07:21 PM ISTUpdated : Jun 08, 2018, 05:47 PM IST
ഡിന്നറിന് ക്ഷണിച്ച ആരാധകന് മയന്തി നല്‍കിയ മറുപടി

Synopsis

മയന്തിയുടെ അവതരണത്തില്‍ ആരാധനമൂത്ത ഒരു ആരാധകന്‍ ട്വിറ്ററിലൂടെ അവരെ അത്താഴ വിരുന്നിന് ക്ഷണിച്ചപ്പോള്‍ മയന്തി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത്.

ബംഗലൂരു: സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് സംപ്രേക്ഷണം കാണുന്നവരാരും മറക്കാത്ത മുഖമാണ് അവതാരകയായ മയന്തി ലാംഗറുടേത്. ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയായ മയന്തി ഐപിഎല്ലിലും ഹോട്ട് അവതാരകയാണ്. ഐപിഎല്‍ സംപ്രേക്ഷണം സോണി മാക്സില്‍ നിന്ന് സ്റ്റാര്‍ സ്പോര്‍ട്സിലെത്തിയപ്പോള്‍ കളിക്ക് മുമ്പും ഇടവേളയിലും കളിക്കുശേഷവുമെല്ലാം മയന്തി സ്ക്രീനില്‍ നിറയാറുണ്ട്.

മയന്തിയുടെ അവതരണത്തില്‍ ആരാധനമൂത്ത ഒരു ആരാധകന്‍ ട്വിറ്ററിലൂടെ അവരെ അത്താഴ വിരുന്നിന് ക്ഷണിച്ചപ്പോള്‍ മയന്തി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത്. ഫഹദ് എന്ന ആരാധകനാണ് മയന്തിയെ പുകഴ്ത്തി ട്വീറ്റ് ചെയ്തത്.

ഐപിഎല്‍ കണ്ടില്ലെങ്കിലും മയന്തിയുടെ അവതരണം കാണാറുണ്ടെന്നും താങ്കള്‍ എത്രമാത്രം സുന്ദരിയാണെന്ന് വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ലെന്നും പറഞ്ഞാണ് ആരാധകന്‍ അവരെ ഡിന്നറിന് ക്ഷണിച്ചത്. ഇതിന് മയന്തി നല്‍കിയ മറുപടിയാകട്ടെ ഇങ്ങനെയായിരുന്നു. ക്ഷണത്തിന് നന്ദി, ഞാനും എന്റെ ഭര്‍ത്താവും താങ്കള്‍ക്കൊപ്പം ഡിന്നറിന് വരുമെന്നായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിന് ആദ്യ പന്തില്‍ കഴിഞ്ഞത് ഇന്ന് സഞ്ജുവിനാവുമോ, വാംഖഡെയില്‍ ബുംറക്കെതിരെ 'ചേട്ട'ന്‍റെ ആദ്യ സിക്സ് പ്രതീക്ഷിച്ച് ആരാധകര്‍
ഐപിഎല്‍ 2026: മുംബൈക്കൊ അതോ ചെന്നൈക്കോ, എല്‍ ക്ലാസിക്കോയില്‍ മേല്‍ക്കൈ ആര്‍ക്ക്?