
ദുബായ്: സീസണിന് അവസാനം നടക്കുന്ന എടിപി ഫൈനല്‍സിന് റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും യോഗ്യത നേടി. യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയതോടെയാണ് ജോക്കോവിച്ച് ബര്‍ത്ത് ഉറപ്പാക്കിയത്. പുരുഷ സിംഗിള്‍സില്‍ സീസണിലെ 8 മികച്ച താരങ്ങളാണ് എടിപി ഫൈനല്‍സില്‍ മത്സരിക്കുന്നത്.
നവംബര്‍ 11 മുതല്‍ 18 വരെ ലണ്ടനിലാണ് മത്സരം. നേരത്തേ റാഫേല്‍ നദാലും യോഗ്യത നേടിയിരുന്നു. യുവാന്‍ മാര്‍ട്ടീന്‍ ഡെല്‍പോട്രോ, അലക്‌സാണ്ടര്‍ സ്വെരേവ്, മാരിന്‍ ചിലിച്ച്, കെവിന്‍ ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് തീം എന്നിവരും യോഗ്യത നേടാന്‍ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!