'ലോകം കീഴടക്കാന്‍ നിനക്ക് കഴിയട്ടെ സാറാ'; മകൾക്ക് ആശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം

Published : Sep 09, 2018, 11:10 AM ISTUpdated : Sep 10, 2018, 05:32 AM IST
'ലോകം കീഴടക്കാന്‍ നിനക്ക് കഴിയട്ടെ സാറാ'; മകൾക്ക് ആശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം

Synopsis

'നീ ലണ്ടനില്‍ പഠനത്തിനായി പോയത് ഇന്നലെയെന്നപോലെ തോന്നുകയാണ്. അപ്പോഴേക്കും ബിരുദം കഴിഞ്ഞിറങ്ങുകയും ചെയ്തു...'

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾക്ക് പിന്തുണ നൽകി ഒപ്പം നിന്നയാളാണ് അഞ്ജലി. അന്ന് തന്റെ സ്വപ്നമായിരുന്ന ഡോക്ടർ ജോലി ഉപേക്ഷിച്ച് കുടംബത്തിന് വേണ്ടി ജീവിച്ചപ്പോൾ അവർ ഒരിക്കലും കരുതിയിരുന്നില്ല നഷ്ടപ്പെടുത്തിയ സ്വപ്നങ്ങളും കരിയറും മറ്റൊരു രീതിയില്‍ തിരിച്ചു വരുമെന്ന്. ഇപ്പോഴിതാ തന്റെ ആഗ്രഹത്തിന് പുത്തൻ  ചിറക് ലഭിച്ചിരിക്കുകയാണ് മകള്‍ സാറയിലൂടെ.

സാറാ തെണ്ടുൽക്കർ ഇനി ഡോക്ടർ സാറ എന്നറിയപ്പെടും. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സാറ മെഡിസിൻ പഠനം പുർത്തിയാക്കി കഴിഞ്ഞു. നിറചിരിയോടെ സച്ചിനും അഞ്ജലിയും സാറയും പോസ് ചെയ്ത കുടുംബ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ. തന്റെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ 'ഞാന്‍ എന്ത് ചെയ്തു' എന്ന അടിക്കുറുപ്പോടെയാണ് സാറ  ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

'നീ ലണ്ടനില്‍ പഠനത്തിനായി പോയത് ഇന്നലെയെന്നപോലെ തോന്നുകയാണ്. അപ്പോഴേക്കും ബിരുദം കഴിഞ്ഞിറങ്ങുകയും ചെയ്തു.അഞ്ജലിയും ഞാനും നിന്നെക്കെറിച്ച് ഏറെ അഭിമാനിക്കുന്നു. ലോകം കീഴടക്കാന്‍ നിനക്ക് കഴിയട്ടെ സാറാ...', മകൾക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സച്ചിൻ ട്വിറ്ററില്‍ കുറിച്ചു. അമ്മ അഞ്ജലിയെ പോലെ സാറ മെഡിസിന്‍ പ്രൊഫഷന്‍ സ്വീകരിച്ചപ്പോള്‍  മകന്‍ അര്‍ജ്ജുന്‍ തിരഞ്ഞെടുത്തത് അച്ഛന്‍ സച്ചിന്റെ കരിയറാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍