താര കൈമാറ്റ വിപണിയില്‍ ചെല്‍സിക്ക് കനത്ത തിരിച്ചടി; ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ വിലക്ക്‌

By Web TeamFirst Published Feb 22, 2019, 7:18 PM IST
Highlights

ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിക്ക് തിരിച്ചടി. ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ക്ലബിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിഫ തീരുമാനിച്ചു. പ്രീമിയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ചെല്‍സിയെ സംബന്ധിച്ചിടത്തോളം കടുത്ത തിരിച്ചടിയാണിത്. 

ലണ്ടന്‍: ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിക്ക് തിരിച്ചടി. ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ക്ലബിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിഫ തീരുമാനിച്ചു. പ്രീമിയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ചെല്‍സിയെ സംബന്ധിച്ചിടത്തോളം കടുത്ത തിരിച്ചടിയാണിത്. 

18 വയസ് പൂര്‍ത്തിയാകാത്ത താരങ്ങളെ കൈമാറ്റം ചെയ്തതാണ് ക്ലബിന് വിനയായത്. അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോകളിലാണ് ക്ലബ് വിലക്ക് നേരിടുക. ഇനി പുതിയ താരങ്ങളെ ക്ലബിലേക്ക് എത്തിക്കാന്‍ ചെല്‍സിക്ക് സാധിക്കില്ല. ഇനി വരുന്ന സീസണ്‍ തുടക്കത്തിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും പിന്നാലെ 2020 ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും താരങ്ങളെ എടുക്കാന്‍ ചെല്‍സിക്ക് കഴിയില്ല. 

ഇക്കാര്യത്തില്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും തെറ്റുക്കാരാണെന്ന് ഫിഫ വ്യക്തമാക്കി. ചെല്‍സിക്കൊപ്പം അസോസിയേഷനും പിഴ അടയ്ക്കണം. ഇരുവര്‍ക്കും അപ്പീല്‍ പോവാനും അവസരമുണ്ട്.

click me!