
ചെല്‍സി: യൂറോപ്പ ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ മത്സരത്തിൽ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളിന് മാൽമോയെ തോൽപ്പിച്ചു. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. അന്‍പത്തഞ്ചാം മിനിറ്റിൽ ഒലിവിയർ ജിറൗഡിലൂടെ ചെൽസി ആദ്യ ഗോൾ കുറിച്ചു. 74-ാം മിനിറ്റിൽ റോസ് ബാർക്കേലേയും 84-ാം മിനിറ്റിൽ കാലം ഹഡ്സണും ഗോൾ പട്ടിക പൂർത്തിയാക്കി.
മറ്റൊരു നിർണായക മത്സരത്തിൽ ബെയ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആഴ്സണൽ തകര്‍ത്തു. നാലാം മിനിറ്റിൽ ബെയ്റ്റ് താരം സെക്കർ വോൾക്കോവിന്റെ സെൽഫ് ഗോളിലൂടെയാണ് ആഴ്സണൽ മുന്നിലെത്തിയത്. 39-ാം മിനിറ്റിൽ മുസ്താഫിയും അറുപതാം മിനിറ്റിൽ സോക്രട്ടിസും ഗോൾവല കുലുക്കി.
റാപ്പിഡ് വെയ്നെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ഇന്റർമിലാൻ അവസാന 16ൽ ഇടം പിടിച്ചു. 11-ാം മിനിറ്റിൽ മാറ്റിയ വെസിനോയും 18-ാം മിനിറ്റിൽ ആൻഡ്രിയ റനോച്ചിയും അടിച്ച ഗോളുകളിലൂടെ ആദ്യ പകുതിയിൽ തന്നെ ഇന്റർമിലാൻ ലീഡുറപ്പിച്ചു. ഇവാൻ പെരിസിച്ച് 80-ാം മിനിറ്റിലും 87-ാം മിനിറ്റിൽ മറ്റിയോ പൊളിറ്റാനോയും വല കുലുക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!