അവസാനം അഭിനയം തുറന്ന് പറഞ്ഞ് നെയ്മര്‍

Published : Jul 30, 2018, 06:50 PM IST
അവസാനം അഭിനയം തുറന്ന് പറഞ്ഞ് നെയ്മര്‍

Synopsis

ലോകകപ്പില്‍ ഉടനീളം നിസാര ഫൗളിന് വരെ കളിക്കളത്തില്‍ ഉരുളുകയും റഫറിയോട് തര്‍ക്കിക്കുകയും ചെയ്ത നെയ്മര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗളിന് വഴങ്ങേണ്ടി വന്നതും നെയ്മര്‍ക്കാണ്.

സാവോപോളോ: കളിക്കളത്തില്‍ ചിലപ്പോള്‍ അമിതാഭിനയം നടത്താറുണ്ടെന്ന് തുറന്ന് പറഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ബ്രസീല്‍ ടെലിവിഷനില്‍ പ്രസിദ്ധീകരിച്ച പരസ്യ വീഡിയോയിലാണ് നെയ്മറുടെ ഏറ്റുപറച്ചില്‍. വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ ഏറെ സമയം എടുത്തു. പുതിയ മനുഷ്യനാകാനാണ് ഇനി ശ്രമം. തനിക്കെതിരെ കല്ലെറിയണോ , അതോ എഴുന്നേറ്റു നിൽക്കാന്‍ സഹായിക്കണോ എന്നത് ആരാധകര്‍ക്ക് തീരുമാനിക്കാം എന്നും നെയ്മര്‍ പറഞ്ഞു.

ഇതാദ്യമായാണ് അമിതാഭിനയം നടത്തുമെന്ന് നെയ്മര്‍ സമ്മതിക്കുന്നത് ലോകകപ്പില്‍ ഉടനീളം നിസാര ഫൗളിന് വരെ കളിക്കളത്തില്‍ ഉരുളുകയും റഫറിയോട് തര്‍ക്കിക്കുകയും ചെയ്ത നെയ്മര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗളിന് വഴങ്ങേണ്ടി വന്നതും നെയ്മര്‍ക്കാണ്. പക്ഷേ, ഇതിഹാസമാകുമെന്ന് വാഴ്ത്തപ്പെടലുകള്‍ ലഭിച്ച താരത്തില്‍ നിന്നുള്ള കളത്തിലെ അഭിനയം ബ്രസീലുകാര്‍ വരെ വിമര്‍ശിച്ചു. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്