നാലുദിന ടെസ്റ്റ്; സിംബാബ്‌വെക്ക് ബാറ്റിംഗ് തകര്‍ച്ച

By Web DeskFirst Published Dec 27, 2017, 7:51 AM IST
Highlights

പോര്‍ട്ട് എലിസബത്ത്: ചരിത്രത്തിലെ ആദ്യ നാലുദിന ടെസ്റ്റില്‍ സിംബാബ്‌വെക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 30 റണ്‍സെന്ന നിലയിലാണ് സിംബാബ്‌‌വെ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോണി മോര്‍ക്കലാണ് സിംബാബ്‌വെയെ എറിഞ്ഞിട്ടത്. വെര്‍ലന്‍ ഫിലാന്‍ഡര്‍ ഒരു വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് 309 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 

ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മര്‍ക്രാം സെഞ്ചുറിയും(125) നായകന്‍ എബി ഡിവില്ലേഴ്‌സ് അര്‍ദ്ധ സെഞ്ചുറിയും(53) നേടി. നാലുദിന ടെസ്റ്റിലെ ആദ്യ സെഞ്ചുറിക്കാരന്‍ എന്ന റെക്കോര്‍ഡ് മര്‍ക്രാം സ്വന്തമാക്കി. ബുവാമ 44 റണ്‍സെടുത്തും എള്‍ഗര്‍ 31 റണ്ണെടുത്തും പുറത്തായി. സിംബാബ്‌വെക്കായി കെയ്ല്‍ ജര്‍വിസ്, ക്രിസ് മോഫൂ എന്നിവര്‍ മൂന്ന് വിക്കറ്റും ഗ്രേം ക്രീമര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

നാല് വിക്കറ്റിന് 251ന് എന്ന നിലയില്‍ ശക്തമായ ദക്ഷിണാഫിക്ക ഒരവസരത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ മധ്യനിരയും വാലറ്റവും പെട്ടെന്ന മടങ്ങിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സിംബാബ്‌വെക്കായി റയാന്‍ ബേള്‍ 15 റണ്‍സുമായും കെയ്ല്‍ ജര്‍വിസ് നാല് റണ്ണെടുത്തും ക്രീസിലുണ്ട്. 

click me!